നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; ഗ്രൈൻഡറിനുള്ളിലും ബ്ലൂടൂത്ത് സ്പീക്കറിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണം പിടികൂടി

വയനാട്, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്.

News18 Malayalam | news18-malayalam
Updated: January 16, 2020, 2:07 PM IST
നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; ഗ്രൈൻഡറിനുള്ളിലും ബ്ലൂടൂത്ത് സ്പീക്കറിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണം പിടികൂടി
gold
  • Share this:


നെടുമ്പാശേരി: നെടുമ്പാശേരിയിൽ വീണ്ടും  സ്വർണവേട്ട. 52 ലക്ഷം രൂപ വിലവരുന്ന ഒന്നര കിലോഗ്രാം തങ്കം പിടികൂടി.

ഇറച്ചി അരയ്ക്കുന്ന ഗ്രൈൻഡറിന്റെ പൽചക്രങ്ങൾക്ക് ഉള്ളിൽ ഉരുക്കി ഒഴിച്ച്  കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം സ്വർണ്ണം പിടികൂടി.

also read:കൊല മറയ്ക്കാൻ വീണ്ടും കൊല: മുറിച്ചുമാറ്റിയ നിലയിൽ തലയും ശരീര ഭാഗങ്ങളും കണ്ടെത്തിയ സംഭവം ചുരുളഴിയുന്നു

വയനാട് സ്വദേശിയാണ് എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായത്. ഇയാൾ ദുബൈയിൽ നിന്ന് എത്തിയതാണ്.

ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ അര കിലോഗ്രാം തങ്കം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശിയും അറസ്റ്റിലായി. ഇയാൾ ജിദ്ദയിൽ നിന്നാണ് എത്തിയത്
Published by: Gowthamy GG
First published: January 16, 2020, 2:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading