രണ്ട് കിലോ സ്വർണം ഒളിപ്പിച്ചത് മലദ്വാരത്തിൽ; കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട
മല ദ്വാരത്തിലാണ് ഒളിപ്പിച്ച പേസ്റ്റ് വേര്‍തിരിച്ചെടുത്താൽ രണ്ട് കിലോയോളം സ്വര്‍ണം ലഭിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: November 2, 2019, 5:17 PM IST
കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 70 ലക്ഷത്തിന്റെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശികളായ സലൂപ് ഖാന്, മുസമ്മില്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ 5.30ന് ദുബായില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തിലാണ് ഇരുവരും കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു കണ്ണൂരില്‍ നിന്നെത്തിയ ഡി.ആര്.ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. സംശയം തോന്നിയ ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെടുത്തത്. ഇവ മല ദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്. പേസ്റ്റിന് 2443 ഗ്രാം തൂക്കമാണുണ്ടായിരുന്നത്. വേര്‍തിരിച്ചെടുത്താൽ രണ്ട് കിലോയോളം സ്വര്‍ണം ലഭിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവരെ ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്നു ചോദ്യം ചെയ്തു വരികയാണ്. Also Read വിഗ്ഗിനുള്ളിൽ സ്വർണം; ഷാർജയിൽ നിന്നും പറന്നിറങ്ങിയ ഫ്രീക്കൻ പിടിയിൽ
കഴിഞ്ഞ ദിവസം ആറ് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണവും സിഗരറ്റും കസ്റ്റംസ് വിഭാഗം പിടികൂടിയിരുന്നു. ദുബായില്‍ നിന്ന് എത്തിയ ഗോ എയര്‍ വിമാനയാത്രക്കാരനായ മുംബൈ സ്വദേശി ഇബ്രാഹിം മുഹമ്മദില്‍ നിന്നാണ് സ്വര്‍ണവും സിഗരറ്റും പിടികൂടിയിരുന്നത്. രണ്ട് മാസം മുമ്പ് നാല് പേരില്‍ നിന്നായി നാലരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടിയതിന് ശേഷം സ്വര്‍ണക്കടത്ത് കുറഞ്ഞിരുന്നുവെങ്കിലും വീണ്ടും സജീവമായിരിക്കുകയാണ്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു കണ്ണൂരില്‍ നിന്നെത്തിയ ഡി.ആര്.ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. സംശയം തോന്നിയ ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെടുത്തത്. ഇവ മല ദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്. പേസ്റ്റിന് 2443 ഗ്രാം തൂക്കമാണുണ്ടായിരുന്നത്. വേര്‍തിരിച്ചെടുത്താൽ രണ്ട് കിലോയോളം സ്വര്‍ണം ലഭിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവരെ ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്നു ചോദ്യം ചെയ്തു വരികയാണ്.