• HOME
  • »
  • NEWS
  • »
  • crime
  • »
  • Gold Smuggling | മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ 1.16 കിലോ സ്വർണം പിടികൂടി; ഒരാൾ അറസ്റ്റിൽ

Gold Smuggling | മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ 1.16 കിലോ സ്വർണം പിടികൂടി; ഒരാൾ അറസ്റ്റിൽ

സ്വർണം പേസ്റ്റ് രൂപത്തിലാക്കിയാണ് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്

gold

gold

  • Last Updated :
  • Share this:
    കൊച്ചി: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1163 ഗ്രാം സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. സ്വർണം കടത്തിക്കൊണ്ടുവന്ന മലപ്പുറം ഒതല്ലൂർ സ്വദേശി അബ്ദുൾ സലീമാണ് പിടിയിലായത്. ഇയാൾ ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ വന്നതായിരുന്നു. സ്വർണം പേസ്റ്റ് രൂപത്തിലാക്കിയാണ് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

    2020-21 വർഷം 184 കോടി രൂപ മൂല്യം വരുന്ന സ്വർണമാണ് കേരളത്തിൽ വിവിധ വിമാനത്താവളങ്ങളിലായി പിടിച്ചെടുത്തതെന്ന് കസ്റ്റംസ് പറയുന്നു. കഴിഞ്ഞ ആറ് സാമ്പത്തിക വർഷങ്ങളിൽ ഏറ്റവും കൂടുതൽ സ്വർണം പിടിച്ചെടുത്ത കേസുകളുണ്ടായത് 2018-19ലാണ്, 1167 കേസുകളാണ് 2018-19 വർഷത്തിൽ രജിസ്റ്റർ ചെയ്തത്. 2019-20ൽ 1084 കേസുകളും 2021-22ൽ 675 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

    ഇൻഡിഗോ എയർഹോസ്റ്റസിനോട് മോശമായി പെരുമാറി; യാത്രക്കാരൻ പിടിയിൽ

    ഇൻഡിഗോ വിമാനത്തിൽ എയർ ഹോസ്റ്റസിനുനേരെ അതിക്രമം കാട്ടിയ യാത്രക്കാരൻ പിടിയിൽ. അമൃത്‌സർ വിമാനത്താവളത്തിൽ വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനെ ശല്യപ്പെടുത്തിയതിന് ഒരാളെ പിടികൂടിയത്. മുഹമ്മദ് ഡാനിഷ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്.

    Also Read- Viral | വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ലഗേജ് തിരികെ കിട്ടാൻ വീണ്ടും വിമാന ടിക്കറ്റെടുത്ത് യുവാവ്

    ഉത്തർപ്രദേശിലെ കാൺപൂർ നിവാസിയായ ഡാനിഷ് രാവിലെ 6.15 ന് ലഖ്‌നൗവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന ഇൻഡിഗോ വിമാനത്തിൽ കയറി. ശ്രീനഗറിലേക്ക് പോവുകയായിരുന്നു വിമാനം അമൃത്സറിൽ 1 മണിക്കൂർ നിർത്തി. യാത്രയ്ക്കിടെ ഇയാൾ എയർ ഹോസ്റ്റസുമായി രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് ലൈംഗികമായി ചുവയോടെ പെരുമാറിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് എയർ ഹോസ്റ്റസ് ഫ്ളൈറ്റ് ക്യാപ്റ്റനെ വിവരം ധരിപ്പിച്ചു. അദ്ദേഹം അമൃത്സർ വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്‍ട്രോളിലേക്ക് വിവരം കൈമാറി.

    ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ കയറി ഡാനിഷിനെ പിടികൂടി. പ്രതികക്കെതിരെ അമൃത്‍സർ എയർപോർട്ട് സബ് ഇൻസ്പെക്ടർ പർഗത് സിങ്ങിന് ഔദ്യോഗിക പരാതി നൽകിതോടെ സെക്ഷൻ 509 പ്രകാരം കേസെടുത്തു. സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചു. ഐപിസി സെക്ഷൻ 509 ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാൽ ഡാനിഷിനെ ഉടൻ ജാമ്യത്തിൽ വിട്ടു. വിമാനത്താവളത്തിലുണ്ടായ സംഘർഷത്തെ തുടർന്ന് ശ്രീനഗറിലേക്കുള്ള വിമാനം 15 മിനിറ്റോളം വൈകി.
    Published by:Anuraj GR
    First published: