• HOME
  • »
  • NEWS
  • »
  • crime
  • »
  • കരിപ്പൂര്‍ ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളായി കടത്തിയ ഒരുകിലോ സ്വര്‍ണം പിടികൂടി; ഈ വർഷത്തെ ആദ്യ കേസ്

കരിപ്പൂര്‍ ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളായി കടത്തിയ ഒരുകിലോ സ്വര്‍ണം പിടികൂടി; ഈ വർഷത്തെ ആദ്യ കേസ്

എക്‌സറേ പരിശോധനയിലാണ് നാല് ക്യാപ്‌സ്യൂളുകളാക്കി സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

  • Share this:

    മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലേറെ സ്വര്‍ണവുമായി യാത്രക്കാരന്‍ പോലീസ് പിടിയില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷി(32)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്.
    കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് ഈ വര്‍ഷം പോലീസ് പിടികൂടുന്ന ആദ്യ സ്വര്‍ണക്കടത്താണിത്.

    നാല് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ 1.162 കിലോ സ്വര്‍ണം കടത്തിയത്. വിപണിയില്‍ 63 ലക്ഷം രൂപവിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.

    Also read-മറ്റൊരു സമുദായത്തിലെയാളോട് സംസാരിച്ച ചെറുപ്പക്കാരന്റെ പിതാവിനെ തല്ലിക്കൊന്നു; മരിച്ചയാളും അക്രമിച്ചവരും മുസ്ലീങ്ങൾ

    ചൊവ്വാഴ്ച വൈകിട്ട് ജിദ്ദയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മുനീഷ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയിലാണ് നാല് ക്യാപ്‌സ്യൂളുകളാക്കി സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

    Published by:Sarika KP
    First published: