• HOME
  • »
  • NEWS
  • »
  • crime
  • »
  • Gold Smuggling | കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; എക്‌സറേയില്‍ തെളിഞ്ഞത് നാല് ക്യാപ്‌സ്യൂളുകള്‍; 2 പേര്‍ പിടിയില്‍

Gold Smuggling | കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; എക്‌സറേയില്‍ തെളിഞ്ഞത് നാല് ക്യാപ്‌സ്യൂളുകള്‍; 2 പേര്‍ പിടിയില്‍

ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ 1.019 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്.

  • Share this:
    മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ (Karippur Airport) സ്വർണക്കടത്തിന് (Gold Smuggling) രണ്ട് പേർ പിടിയിൽ. ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ 1.019 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. പാലക്കാട് പട്ടാമ്പി സ്വദേശി ഷഫീഖ് (30), ഇയാളെ സ്വീകരിക്കാനെത്തിയ കരിപ്പൂർ സ്വദേശി ഒ കെ മുഹമ്മദ് മൻസൂർ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

    ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിലാണ് ഷഫീഖ് എത്തിയത്. ഇയാളെ പിടികൂടി നടത്തിയ എക്സ്റേ പരിശോധനയിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ നാല് ക്യാപ്സ്യൂളുകൾ കണ്ടെത്തിയത്.

    കഴിഞ്ഞ ദിവസം ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും 1022 ഗ്രാം സ്വർണ മിശ്രിതവും കരിപ്പൂരിൽ പിടികൂടിയിരുന്നു. മലപ്പുറം പുത്തൂർ സ്വദേശി സുൾഫിക്കർ (32) ആണ് പിടിയിലായത്. ഇൻഡിഗോ 6ഇ 89 ദുബായ് -കോഴിക്കോട് വിമാനത്തിലായിരുന്നു ഇയാൾ കരിപ്പൂരിൽ എത്തിയത്. നേരത്തെ ലഭിച്ച വിവരമനുസരിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്വർണമിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്ത 920.45 ഗ്രാം സ്വർണത്തിന് ഏകദേശം 47 ലക്ഷം രൂപ വില വരും.

    Theft | മോഷണശ്രമത്തിനിടയില്‍ കിണറ്റില്‍ വീണ് കള്ളന്‍; ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ച് പൊലീസിലേല്‍പ്പിച്ചു

    കണ്ണൂര്‍: ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍(Thief) കാല്‍ വഴുതി കിണറ്റില്‍ വീണു. കണ്ണൂര്‍ എരമം-കുറ്റൂര്‍ പഞ്ചായത്തിലാണ് സംഭവം. തുമ്പത്തടത്തിലെ അധ്യാപകരായ പവിത്രന്‍ രാജമ്മ എന്നിവരുടെ വീട്ടിലാണ് മോഷണശ്രമം(Theft) നടന്നത്. തളിപ്പറമ്പ് മുയ്യം സ്വദേശിയായ എപി ഷെമീര്‍ (35) ആണ് പൊലീസ് പിടിയിലായത്.

    Also read- മരിച്ചാലും അമ്മ കൂടെ വേണം; മൃതദേഹം വീപ്പയില്‍ കോണ്‍ക്രീറ്റിട്ട് മൂടി സൂക്ഷിച്ച് മകന്‍

    പാരപ്പറ്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇഷ്ടിക അടര്‍ന്ന് കിണറ്റില്‍ വീഴുകയായിരുന്നു. മുപ്പത് അടി ആഴമുള്ള കിണറ്റില്‍ നാല് അടിയോളം വെള്ളമുണ്ടായിരുന്നു. ഷെമീറിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ പോലീസിനേയും അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

    ഫയര്‍ഫോഴ്‌സും പെരിങ്ങോം പോലീസും ചേര്‍ന്നാണ് പ്രതിയേ കരയ്ക്ക് എത്തിച്ചത്. പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി വന്നതെന്ന് സംശയിക്കുന്ന യൂനിക്കോണ്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്.

    Also Read-Vismaya Death Case| വിസ്മയ കേസിൽ വിധി 23ന്; സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് പ്രോസിക്യൂഷൻ

    ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഇതിന് മുന്‍പും മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഷണ കുറ്റത്തിന് കോടതി ഇയാളെ ശിക്ഷിച്ചിട്ടും ഉണ്ട്.
    Published by:Naveen
    First published: