• HOME
  • »
  • NEWS
  • »
  • crime
  • »
  • Gold Smuggling | മലദ്വാരത്തിൽ ഒളിപ്പിച്ച് വീണ്ടും സ്വർണം കടത്താൻ ശ്രമം; 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Gold Smuggling | മലദ്വാരത്തിൽ ഒളിപ്പിച്ച് വീണ്ടും സ്വർണം കടത്താൻ ശ്രമം; 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ഒരു കിലോ കിലോ തൂക്കം ഉണ്ടായിരുന്ന മിശ്രിതത്തിൽ നിന്നാണ് 899 ഗ്രാം സ്വർണം വേർതിരിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണത്തിന്  വിപണിയിൽ 47 ലക്ഷം രൂപ വിലവരും

  • Share this:
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച പ്രതി പിടിയിലായി. കാസർകോഡ് ചെങ്കള സ്വദേശി ഹസീബ് അബ്ദുല്ല ഹനീഫാണ് കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗത്തിൻറെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധനയിൽ പിടിയിലായത് .

അബുദാബിയിൽ നിന്നും കണ്ണൂരിലേക്ക് എത്തിയ 6E 1368 ഇൻഡിഗോ വിമാനത്തിലെ  യാത്രക്കാരനായിരുന്നു ഹസീബ് അബ്ദുല്ല ഹനീഫ്.  സ്വർണം മിശ്രിതം നാല് ക്യാപ്സൂളുകളിൽ ആക്കിയാണ് പ്രതി മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. ഒരു കിലോ കിലോ തൂക്കം ഉണ്ടായിരുന്ന മിശ്രിതത്തിൽ നിന്നാണ് 899 ഗ്രാം സ്വർണം വേർതിരിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണത്തിന്  വിപണിയിൽ 47 ലക്ഷം രൂപ വിലവരും.

അസിസ്റ്റൻറ് കമ്മീഷണർ മുഹമ്മദ് ഫായിസ് ടിപി, സൂപ്രണ്ടുമാരായ വി പി ബേബി, പി മുരളി, ഇൻസ്പെക്ടർമാരായ അശ്വിന നായർ , പങ്കജ് , സ്വരാജ് ഗുപ്ത, ജുബർ ഖാൻ ഹെഡ് ഹവിൽദാർ ശശീന്ദ്രൻ , പരിശോധന ഉദ്യോഗസ്ഥ ശിശിര , സഹായി ഹരീഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ താൻ ശ്രമിച്ച മറ്റൊരു പ്രതി കഴിഞ്ഞാഴ്ച പിടിയിലായിരുന്നു. ദുബായിൽ നിന്നെത്തിയ കണ്ണവം സ്വദേശി തൊട്ടുംപുറം മുഹമ്മദ്‌ അഷിഫാണ് അന്ന് പിടിയിലായത്. പരിശോധനയിൽ ഇയാൾ ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.  നാല് കാപ്സ്യുളുകളിലാക്കിയ സ്വർണ മിശ്രിതം മലദ്വാരത്തിൽ ഒളിപ്പിച്ചാണ്  ഇയാൾ കടത്താൻ ശ്രമിച്ചത്. 1019ഗ്രാം തൂക്കമുണ്ടായിരുന്ന മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചപ്പോൾ 43,89,330 രൂപ വിലയുള്ള 849.3 ഗ്രാം സ്വർണമാണ് ലഭിച്ചത്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമം വ്യാപകമായ സാഹചര്യത്തിൽ ഇതിൽ കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും അതും വിമാനത്താവളത്തിൽ കർശന പരിശോധന നടക്കും.

വിമാനത്താവളം വഴി സ്വർണം കടത്ത് വർധിച്ച സാഹചര്യത്തിൽ എയർപോർട്ട് പോലീസും ജാഗ്രത പുലർത്തുന്നുണ്ട് ഉണ്ട് . രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച എയർപോർട്ട് പോലീസും സ്വർണം കടത്താൻ ശ്രമിച്ച പ്രതിയെ പിടികൂടിയിരുന്നു.

പാസഞ്ചർ ടെർമിനൽ ബിൽഡിംഗ് പരിസരത്ത് നിന്നാണ് കൂത്തുപറമ്പ് നരവൂർ സ്വദേശി നസീം അഹമ്മദ് കഴിഞ്ഞാഴ്ച .എയർപോർട്ട് പോലീസിൻറെ പിടിയിലായത് .

38 ലക്ഷം വരുന്ന 728 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് എയർപോർട്ട് പോലീസ് കണ്ടെടുത്തത്.

ഇതുകൂടാതെ വിവിധതരം ഉൽപന്നങ്ങളിൽ ഒളിപ്പിച്ച് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച പാനൂർ പുളിയനമ്പ്രം സ്വദേശി അബ്ദുൾ റഫീഖ് കഴിഞ്ഞ ആഴ്ച പിടിയിലായിരുന്നു. 96,52,390 രൂപ വിലവരുന്ന 1കിലോ 867 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.
Published by:Anuraj GR
First published: