തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ പൂജപ്പുരയിലെ വീട്ടിലെത്തിച്ചു. പുലർച്ചെ 2.15ഓടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. സ്വപ്ന സഹപ്രവർത്തകയും സരിത്ത് സുഹൃത്തുമാണെന്ന് ശിവശങ്കർ കസ്റ്റംസിനോട് സമ്മതിച്ചെന്ന് വിവരുണ്ട്. നാലുവർഷായി സ്വപ്നയെ അറിയാമെന്നും, അവരുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും ശിവശങ്കർ പറഞ്ഞു. അതേസമയം ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യുമോയെന്നു വ്യക്തമല്ല.
പുലർച്ചെ രണ്ടേ കാലോടെ സെക്രട്ടേറിയറ്റിന് സമീപത്തെകസ്റ്റംസ് ഓഫീസിൽ നിന്നും ആദ്യം പുറത്തേക്ക് വന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായിരുന്നില്ല. തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തിലാണ് ശിവശങ്കർ പുറത്തേക്ക് വന്നത്.
ഈ വാഹനത്തെ മാധ്യമപ്രവർത്തരും പിന്തുടർന്നു. പൂജപ്പുരയിലെ വീടിന് മുന്നിൽ വാഹനത്തിൽ നിന്നും ഇറങ്ങുമ്പോഴും മാധ്യമങ്ങളോട് സംസാരിക്കാൻ ശിവശങ്കറും തയാറായില്ല.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള കസ്റ്റംസ് ഓഫീസിൽ ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരായത്.
ചോദ്യം ചെയ്യലിനു ഹാജരാകാൻ കസ്റ്റസും ഡി.ആർ.ഐയും വീട്ടിലെത്തി നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ എത്തിയത്.
ശിവശങ്കറിന്റെ ഫ്ലാറ്റിനുസമീപത്തെ ഹോട്ടലിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഈമാസം 1, 2 തീയതികളില്‍ ഇവിടെ ചിലർ മുറിയെടുത്തെന്നാണ് വിവരം.
ഇതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും മന്ത്രി കെ.ടി ജലീൽ, എം ശിവശങ്കർ എന്നിവരുമായി സ്വപ്ന നിരവധി തവണ വിളിച്ചതിന്റെ കോൾ ലിസ്റ്റ് പുറത്തുവന്നു. മന്ത്രി ജലീലിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെയും സ്വപ്ന വിളിച്ചിട്ടുണ്ട്.
TRENDING:സംസ്ഥാനത്ത് എക്സൈസ് വകുപ്പിൽ ആദ്യവനിത ഇൻസ്പെക്ടർ; ചരിത്രം കുറിച്ച് സജിത [NEWS]കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരമോ പ്രതിഷേധമോ പാടില്ല; രാഷ്ട്രീയ പാർട്ടികളോട് കേരള ഹൈക്കോടതി [NEWS]കുട്ടിക്കാലത്തെ താരപുത്രിമാർ; വൈറലായി ഒരു പഴയകാല ചിത്രം [NEWS]
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് ചോദ്യം ചെയ്യലിനായി ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തിയത്. അഞ്ചരയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ പുലർച്ചെ രണ്ടേകാൽ വരെ നീളുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.