Gold Smuggling Case | സ്വപ്ന സുരേഷും സന്ദീപ് നായരും റിമാൻഡിൽ; കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയാൽ പ്രതികളെ വീണ്ടും ഹാജരാക്കണം. അപ്പോൾ കസ്റ്റഡി അപേക്ഷ പരിഗണിക്കാമെന്ന് കോടതി

News18 Malayalam | news18-malayalam
Updated: July 12, 2020, 5:49 PM IST
Gold Smuggling Case | സ്വപ്ന സുരേഷും സന്ദീപ് നായരും റിമാൻഡിൽ; കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും
സന്ദീപ് നായരും സ്വപ്ന സുരേഷും
  • Share this:
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ബെഗളൂരുവിൽ നിന്നും എൻ.ഐ.എ അറസ്റ്റ് ചെയ്ത പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി റിമാൻഡ് ചെയ്തു. ഇരുവരെയും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാർപ്പിക്കുന്നത്.  ഇതിന്റെ ഭാഗമായി സ്വപ്നയെ തൃശൂരിലെയും സന്ദീപിനെ കറുകുറ്റിയിലെയും നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും.

അതേസമയം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന എൻ.ഐ.എയുടെ അപേക്ഷ കോടതി പരിഗണിച്ചില്ല. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയാൽ പ്രതികളെ വീണ്ടും ഹാജരാക്കണമെന്നും അപ്പോൾ കസ്റ്റഡി അപേക്ഷ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്? [NEWS]
ശനിയാഴ്ചയാണ് എൻ.ഐ.എ സ്വപ്നയെയും സന്ദീപിനെയും അറസ്റ്റ് ചെയ്തത്. ഇന്ന് കൊച്ചിയിലെത്തിച്ച പ്രതികളെ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്കി വിധേയമാക്കിയിരുന്നു. പ്രതികളുമായി സഞ്ചരിച്ച വഴികളിലുടനീളെ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകാൻ അന്വേഷണ സംഘത്തിന് സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യേണ്ടതുണ്ട്. കേസിലെ മറ്റൊരു പ്രതിയായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡ‍ിയിലാണ്. സരത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ എൻ.ഐ.എ ഇപ്പോൾ റെയ്ഡ് നടത്തുകയാണ്.
Published by: Aneesh Anirudhan
First published: July 12, 2020, 5:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading