നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Gold Smuggling Case| BREAKING | ശിവശങ്കറിനെ സസ്പെൻഡ് ചെയ്തേക്കും; കസ്റ്റംസ് ചോദ്യം ചെയ്യും

    Gold Smuggling Case| BREAKING | ശിവശങ്കറിനെ സസ്പെൻഡ് ചെയ്തേക്കും; കസ്റ്റംസ് ചോദ്യം ചെയ്യും

    സ്വപ്ന അടക്കമുള്ള പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ സർക്കാർ ഒരുങ്ങുന്നത്.

    മുൻ ഐ.ടി സെക്രട്ടറി ശിവശങ്കരനും സ്വപ്ന സുരേഷും

    മുൻ ഐ.ടി സെക്രട്ടറി ശിവശങ്കരനും സ്വപ്ന സുരേഷും

    • Share this:
      തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായതോടെ ഐടി വകുപ്പ് മുൻ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തേക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങുമെന്നാണ് സൂചന. ശിവശങ്കറിന്‍റെ ഫ്ലാറ്റ് കസ്റ്റംസ് റെയ്ഡ് ചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വപ്ന അടക്കമുള്ള പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാൻ സർക്കാർ ഒരുങ്ങുന്നത്.

      സ്വര്‍ണ്ണക്കടത്തുകേസിൽ അറസ്റ്റിലായ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയുംകൊണ്ട് എൻഐഎ സംഘം ഇന്ന് ഉച്ചയ്ക്കുതന്നെ കേരളത്തിലെത്തും. റോഡ് മാർഗമാണ് സംഘം കേരളത്തിലേക്ക് വരുന്നത്. ഇന്നു രാവിലെ കൊച്ചിയിലെത്തിക്കുന്ന പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും എൻഐഎ കോടതിയിൽ ഹാജരാക്കുക.

      സ്വപ്നയും സന്ദീപും ഒറ്റൊയ്ക്കു കേരളം വിട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരെയും ബംഗളുരുവിലെ ഹോട്ടലിൽനിന്നാണ് പിടികൂടിയത്. സ്വപ്നയും സന്ദീപ് നായരും പിടിയിലായ വാർത്ത News 18 കേരളമാണ് ആദ്യം പുറത്തുവിട്ടത്.

      Also Read- Gold Smuggling Case|മുങ്ങുന്നതിന് മുമ്പ് സ്വപ്ന വിളിച്ച പൊലീസ് ഉന്നതൻ ആരാണ്? കോൾ ലിസ്റ്റിലെ കാക്കിക്കാർ ആരൊക്കെ?

      യു.എ.ഇ കോൺസുലേറ്റ് വിലാസത്തിലുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവിൽ പോയത്. ഒന്നാം പ്രതിയും കോൺസുലേറ്റിലെ മുൻ പി.ആർ.ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.

      സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പ്രോജക്ടിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. നേരത്തെ ഇവർ യു.എ.ഇ കോൺസുലേറ്റിൽ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്തിയത്. ഇതിനിടെ സ്വർണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കേന്ദ്ര സർക്കാർ കൈമാറുകയായിരുന്നു.

      സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റിവച്ചിരുന്നു. എൻഐഎ എടുത്ത കേസിന്റെ എഫ്ഐആർ പകർപ്പ് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
      TRENDING:Gold Smuggling Case Live | NIA സംഘം അതിവേഗം കൊച്ചിയിലെത്തും; ബഹുദൂരം പിന്നിട്ടു [NEWS]അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു [NEWS]അഞ്ചുവയസുകാരിയായ മകളെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി; മനംനൊന്ത് പിതാവും ജീവനൊടുക്കി [NEWS]



      സ്വർണക്കടത്തിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്ന് എൻഐഎ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്തതായും അറിയിച്ചിട്ടുണ്ട്.
      Published by:Anuraj GR
      First published:
      )}