സി ആപ്റ്റ് വാഹനത്തിലെ ജിപിഎസ് പ്രവർത്തിക്കാതിരുന്നത് ഒരു യാത്രയിൽ മാത്രം; ശാസ്ത്രീയ പരിശോധനയ്ക്ക് എൻ.ഐ.എ

സീൽ ചെയ്ത കവറിലാണ് ജി പി എസ് ട്രാക്ക് ചെയ്യുന്ന ഉപകരണം സൂക്ഷിച്ചിരിക്കുന്നത്. വാഹനത്തിന്റെ ബാറ്ററിയിലേക്കുള്ള കണക്ഷൻ വിച്ഛേദിച്ചാലും ജി.പി.എസിലെ ബാറ്ററി ആറുമണിക്കൂറോളം പ്രവർത്തിക്കും.

News18 Malayalam | news18-malayalam
Updated: September 25, 2020, 3:50 PM IST
സി ആപ്റ്റ് വാഹനത്തിലെ ജിപിഎസ് പ്രവർത്തിക്കാതിരുന്നത് ഒരു യാത്രയിൽ മാത്രം; ശാസ്ത്രീയ പരിശോധനയ്ക്ക് എൻ.ഐ.എ
സി-ആപ്റ്റിലെ വാഹനം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
  • Share this:
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ സി ആപ്റ്റുമായി ബന്ധപ്പെട്ട നിർണയാക തെളിവുകൾ കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയ്ക്കൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി. സി ആപ്റ്റിലെ വാഹനത്തിൽ മലപ്പുറത്തേയ്ക്ക് ഖുറാൻ കൊണ്ടുപോയ സമയത്തു മാത്രമാണ് ജിപി.എസ് പ്രവർത്തിക്കാതിരുന്നതെന്നാണ് എൻ.ഐ.എ കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ക്ലൗഡ് സെർവറിൽ നിന്ന് ഇതുസംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. ഇതിനായി കെൽട്രോണിന്റെയും സിഡാക്കിന്റെയും സഹായത്തോടെ വിവരങ്ങൾ വീണ്ടെടുക്കാനാണ് എൻ.ഐ.എ ശ്രമിക്കുന്നത്.

സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സംഘവും മന്ത്രി കെ.ടി ജലീലിനെ സ്വാധീനിച്ചാണ് ഖുറാനടങ്ങിയ പെട്ടികൾ സി ആപ്റ്റ് വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടു പോയത്. എന്നാൽ മതഗ്രന്ഥങ്ങൾ കൊണ്ടുപോയ വാഹനത്തിലെ ജി പി എസ് പ്രവർത്തിക്കാതിരുന്നത് ഇപ്പോൾ സംശയത്തിനിടയാക്കിയിരിക്കുന്നത്.

2017-ൽ  കെൽട്രോണാണ് സി ആപ്റ്റ് വാഹനങ്ങളിൽ ജി.പി.എസ്. സംവിധാനം  ഘടിപ്പിച്ചത്. ഇതുവരെ ഒരു തകരാറും സംഭവിച്ചിട്ടില്ല. എന്നാൽ ഖുറാൻ കൊണ്ടു പോകവെ തൃശ്ശൂരിലെത്തിയശേഷമാണ് ജി.പി.എസ്. പ്രവർത്തനരഹിതമായത്. എന്നാൽ ഇതേക്കുറിച്ച്  സി ആപ്റ്റ് അന്വേഷിക്കുകയോ തകരാർ പരിഹരിക്കാൻ സഹായം തേടുകയോ ചെയ്തിട്ടില്ല. തൊട്ടടുത്ത ദിവസങ്ങളിൽ ഇതേ വാഹനങ്ങളിലെ ജി പി എസ്. വീണ്ടും പ്രവർത്തിച്ചുതുടങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

സീൽ ചെയ്ത കവറിലാണ് ജി പി എസ് ട്രാക്ക് ചെയ്യുന്ന ഉപകരണം സൂക്ഷിച്ചിരിക്കുന്നത്. വാഹനത്തിന്റെ ബാറ്ററിയിലേക്കുള്ള കണക്ഷൻ വിച്ഛേദിച്ചാലും  ജി.പി.എസിലെ ബാറ്ററി ആറുമണിക്കൂറോളം പ്രവർത്തിക്കും. സി ആപ്റ്റിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ജി.പി.എസ്. ബന്ധം വിച്ഛേദിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതിനാൽ തന്നെ ശാസ്ത്രീയ മാർഗങ്ങളിലൂടെ തെളിവ് ശേഖരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി സി ആപ്റ്റ് ജീവനക്കാരുടെ മൊഴി എൻ.ഐ.എ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എന്നാൽ പറഞ്ഞു പഠിപ്പിച്ച രീതിയിലായിരുന്നു ജീവനക്കാരുടെ മൊഴിയെന്ന സംശയം ഉയർന്നിരുന്നു. വാഹനത്തിലെ ജി.പി.എസ് സംവിധാനത്തിന്റെ റെക്കോഡറും ലോഗ് ബുക്കും എൻ.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Published by: Aneesh Anirudhan
First published: September 25, 2020, 3:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading