Gold Smuggling Case | തിരുവനന്തപുരത്ത് സരിത്തുമായി NIA തെളിവെടുപ്പ്; സ്വപ്നയുടെയും സന്ദീപിന്റെയും വീടുകളിലുമെത്തി
ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ സംഘം സന്ദീപ് നായരുടെ അരുവിക്കരയിലെ വീട്ടിലാണ് അദ്യമെത്തിയത്. തുടർന്ന് സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ളാറ്റിലെത്തി.

NIA
- News18 Malayalam
- Last Updated: July 21, 2020, 1:41 PM IST
തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതിയും യു.എ.ഇ കോൺസുലേറ്റിലെ മുൻ പി.ആർ.ഒയുമായ സരിത്തുമായി തിരുവനന്തപുരത്ത് എൻ.ഐ.എ സംഘത്തിന്റെ തെളിവെടുപ്പ്. ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തിയ സംഘം സന്ദീപ് നായരുടെ അരുവിക്കരയിലെ വീട്ടിലാണ് അദ്യമെത്തിയത്. തുടർന്ന് സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ളാറ്റിലെത്തി.
അമ്പലംമുക്കിൽ സ്വപ്നയുടെ ഫ്ലാറ്റിനുള്ളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇതിനുശേഷം കുറവൻകോണം ഭാഗത്തേക്ക് പോയി. കുറവൻ കോണത്തെ ഒരു ഹൗസിംഗ് കോളനിക്ക് മുന്നിൽ വാഹനം നിർത്തിയെങ്കിലും സരിത്തിനെ പുറത്ത് ഇറക്കിയില്ല. TRENDING:കേരളം വിടുമ്പോൾ സ്വപ്ന ആലപ്പുഴയിലെ ജുവലറി ഉടമയെ ഏൽപ്പിച്ചത് 40 ലക്ഷം: അന്വേഷണ സംഘം കണ്ടെടുത്തത് 14 ലക്ഷം [NEWS]'ഇത് സക്കാത്തല്ല; ചട്ടലംഘനത്തെ സാമുദായികവൽക്കരിക്കണ്ട': മന്ത്രി ജലീലിനോട് കെ.പി.എ. മജീദ് [NEWS]England vs West Indies 2nd Test: ബാലഭാസ്ക്കർ അലക്ഷ്യമായി കാറോടിച്ചു; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ [NEWS]
തുടർന്ന് ഉള്ളൂർ, നന്ദാവനം ഭാഗങ്ങളിലെ സ്വകാര്യ ഹോട്ടലുകളിലും സംഘമെത്തി. ഇതിനു ശേഷമാണ് ശിവശങ്കറും സ്വപ്നയും ഫ്ലാറ്റ് വാടകയ്ക്കെടുത്തിരിക്കുന്ന സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദർ അപ്പാർട്ട്മെന്റ്സിലെത്തിയത്.
അമ്പലംമുക്കിൽ സ്വപ്നയുടെ ഫ്ലാറ്റിനുള്ളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇതിനുശേഷം കുറവൻകോണം ഭാഗത്തേക്ക് പോയി. കുറവൻ കോണത്തെ ഒരു ഹൗസിംഗ് കോളനിക്ക് മുന്നിൽ വാഹനം നിർത്തിയെങ്കിലും സരിത്തിനെ പുറത്ത് ഇറക്കിയില്ല.
തുടർന്ന് ഉള്ളൂർ, നന്ദാവനം ഭാഗങ്ങളിലെ സ്വകാര്യ ഹോട്ടലുകളിലും സംഘമെത്തി. ഇതിനു ശേഷമാണ് ശിവശങ്കറും സ്വപ്നയും ഫ്ലാറ്റ് വാടകയ്ക്കെടുത്തിരിക്കുന്ന സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദർ അപ്പാർട്ട്മെന്റ്സിലെത്തിയത്.