HOME /NEWS /Crime / Gold Smuggling Case | NIA ശിവശങ്കറിനെ ചോദ്യം ചെയ്തു തുടങ്ങി; ഉത്തരം തേടുന്നത് ഈ ചോദ്യങ്ങൾക്ക്

Gold Smuggling Case | NIA ശിവശങ്കറിനെ ചോദ്യം ചെയ്തു തുടങ്ങി; ഉത്തരം തേടുന്നത് ഈ ചോദ്യങ്ങൾക്ക്

ശിവശങ്കർ എൻഐഎ ഓഫീസിൽ

ശിവശങ്കർ എൻഐഎ ഓഫീസിൽ

ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തിൽ എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സർക്കാരിനും നിർണായകമാണ്.

  • Share this:

    കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) ചോദ്യം ചെയ്തുതുടങ്ങി. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്നും തിരിച്ച ശിവശങ്കർ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്. പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായതിനാൽ ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തിൽ എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സർക്കാരിനും നിർണായകമാണ്.

    കേസിന്റെ പ്രാധാന്യവും സംസ്ഥാനത്തെ ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്നതും പരിഗണിച്ച് എഎന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്.

    • നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധിപ്പിക്കുന്ന നിരവധി ചോദ്യങ്ങളാകും ശിവശങ്കറിനെ കാത്തിരിക്കുന്നത്.
    • കസ്റ്റംസിനും എൻ.ഐ.എയ്ക്കും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ എങ്ങനെ ഉണ്ടായി?
    • സ്വപ്ന യുമായി സൗഹൃദം ഉണ്ടാകാനുള്ള സാഹചര്യം? എന്തിന് സ്വപ്ന യ്ക്കും സരിത്തിനും ഫ്ലാറ്റ് എടുത്ത് നൽകി?
    • വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപനയ്ക്ക് ജോലി നൽകാൻ എന്തിന് താൽപ്പര്യമെടുത്തു?
    • സ്വപ്ന വഴി, സരിത് സന്ദീപ് എന്നിവരെ എന്തിന് പരിചയപ്പെട്ടു? ബന്ധം സ്ഥാപിച്ചു?
    • സ്വപ്ന യുമായി സാമ്പത്തിക ഇടപാട് നടന്നത് എന്തിന്? ഡിപ്ലൊമാറ്റിക് ബാഗേജ് വരുന്ന ദിവസം, അതിന് തലേന്ന്, വിട്ടുകിട്ടാൻ വൈകിയ ദിവസങ്ങൾ - സ്വപ്ന യുമായി അസാധാരണമാം വിധം നിരവധി ഫോൺ കോളുകൾ ഉണ്ടായത് എന്തിന്?
    • ഈ ദിവസങ്ങളിൽ സ്വപ്ന, സന്ദീപ് എന്നിവരുമായി കണ്ടത് എന്തിന്?
    • മറ്റൊരു ഫോണിൽ നിന്ന് കസ്റ്റംസിനെ വിളിച്ചത് എന്തിന്?
    • വിദേശയാത്രകൾ എന്തിനു വേണ്ടിയായിരുന്നു?
    • വിദേശ യാത്രയ്ക്കിടെ ഫൈസൽ ഫരീദിനെ പരിചയപ്പെടുകയും ആതിഥ്യം സ്വീകരിക്കുകയും ചെയ്തോ?

    ഇവ ഉൾപ്പെടെ അന്വേഷണ സംഘത്തിനുള്ള  സംശയങ്ങളിൽ വ്യക്തത വരുത്താനാണ് ശിവശങ്കറിനെ കൊച്ചിയിലേക്ക് എൻ.ഐ.എ വിളിപ്പിച്ചിരിക്കുന്നത്. എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാകും ചോദ്യംചെയ്യല്‍. ഇത് വീഡിയോയില്‍ പകര്‍ത്തും.

    TRENDING:ശിവശങ്കർ എൻ.ഐ.എ ഓഫീസിലെത്തി; ചോദ്യംചെയ്യലിന് പ്രത്യേക സംഘം[NEWS]സ്വപ്ന സുരേഷിന്റെ നിയമനം: എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ്[NEWS]കാമുകനൊപ്പം ചേർന്ന് പെൺകുട്ടിയുടെ തട്ടിക്കൊണ്ട് പോകൽ നാടകം; വീട്ടുകാരോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു[NEWS]

    നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിനു പുറമേ സ്പ്രിൻക്ലർ ഡേറ്റ ചോർച്ച, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കരാറുകൾ തുടങ്ങിയവയും എൻഐഎ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയേക്കും. ഈ ചോദ്യങ്ങൾക്കുള്ള മറുപടികൾ സ്വർണക്കടത്തിനും അപ്പുറത്തേക്കുള്ള അന്വേഷണത്തിന് വഴിതുറക്കുമോയെന്നും കണ്ടറിയേണ്ടതാണ്.

    First published:

    Tags: Diplomatic baggage gold smuggling, Gold Smuggle, M sivasankar, NIA questioned Sivasankar, Sivasankar, Swapna suresh