• HOME
  • »
  • NEWS
  • »
  • crime
  • »
  • Gold Smuggling Case | സരിത്ത് സീൽ പ്രിന്റിങ് മെഷീൻ വാങ്ങിയെന്ന് കണ്ടെത്തൽ; വാങ്ങിയത് ഒരു വർഷം മുൻപ്

Gold Smuggling Case | സരിത്ത് സീൽ പ്രിന്റിങ് മെഷീൻ വാങ്ങിയെന്ന് കണ്ടെത്തൽ; വാങ്ങിയത് ഒരു വർഷം മുൻപ്

നെടുമങ്ങാട് പ്രിന്റിങ് സ്ഥാപനം നടത്തുന്നെന്ന വ്യാജേനയാണ് സീൽ പ്രിന്റിങ് മെഷീൻ വാങ്ങിയെന്ന് തിരുവനന്തപുരത്തെ കടയുടമ വെളിപ്പെടുത്തി.

സരിത്ത്, സ്വപ്ന സുരേഷ്

സരിത്ത്, സ്വപ്ന സുരേഷ്

  • Share this:
    തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിന്റെ വ്യാജ സീലുണ്ടാക്കാൻ ‍ഒന്നാം പ്രതി സരിത് സീൽ നിർമിക്കുന്ന യന്ത്രം വാങ്ങിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. നെടുമങ്ങാട് പ്രിന്റിങ് സ്ഥാപനം നടത്തുന്നെന്ന വ്യാജേനയാണ്  സീൽ പ്രിന്റിങ് മെഷീൻ വാങ്ങിയെന്ന് തിരുവനന്തപുരത്തെ കടയുടമ വെളിപ്പെടുത്തി.

    കോൺസുലേറ്റിന്റെ ലെറ്റർ പാഡിൽ കത്തുകൾ പ്രിന്റ് എടുത്തതായി തിരുവല്ലത്തെ കംപ്യൂട്ടർ സ്ഥാപന ഉടമയും എൻഐഎയ്ക്ക് മൊഴി നൽകി. സെക്രട്ടേറിയറ്റിന് സമീപത്തെ കടയിലെത്തി സരിത്താണ് വ്യാജരേഖാ നിർമാണത്തിന് തുടക്കമിട്ടത്. കോൺസുലേറ്റിന്റെ പേരിൽ വ്യാജ സീൽ തയാറാക്കി വാങ്ങുന്നത് സംശയമുണ്ടാക്കുമെന്നതിനാലാണ് സീലുകൾ നിർമിക്കാനുള്ള മെഷീൻ തന്നെ വാങ്ങിയത്.
    TRENDING:സ്വർണം മാറ്റി മുക്കുപണ്ടം വച്ചു; നെടുങ്കണ്ടത്ത് വീട്ടിൽ നിന്നും കള്ളൻ കവർന്നത് 23 പവൻ[NEWS]Covid 19 | വീടിനുള്ളിൽവെച്ചുതന്നെ മിക്കവരും രോഗബാധിതരായേക്കും; ഒഴിവാക്കാൻ കഴിയില്ലെന്ന് പുതിയ പഠനം[PHOTOS]എൻ.ഐ.എ ആവശ്യപ്പെട്ടത് സെക്രട്ടേറിയറ്റിലെ മേയ് 1 മുതൽ ജൂലൈ 4 വരെയുള്ള സിസി ടിവി ദൃ‌ശ്യങ്ങൾ[NEWS]
    സ്വന്തം ലാപ്ടോപ്പിൽ കോൺസുലേറ്റ് ലെറ്റർ പാഡും തയാറാക്കി. മെഷീൻ വാങ്ങിയതും പകർപ്പെടുത്തതും ഒരു വർഷം മുൻപാണെന്ന മൊഴിയോടെ സ്വർണക്കടത്തിന് ഒരു വർഷത്തിലേറെ പഴക്കമുണ്ടെന്നും വ്യക്തമാകുന്നു.
    Published by:Aneesh Anirudhan
    First published: