ഇന്റർഫേസ് /വാർത്ത /Crime / Gold Smuggling Case | ചോദ്യം ചെയ്യൽ ഒൻപതാം മണിക്കൂറിലേക്ക്; ശിവശങ്കറിനെ സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്തേക്കും

Gold Smuggling Case | ചോദ്യം ചെയ്യൽ ഒൻപതാം മണിക്കൂറിലേക്ക്; ശിവശങ്കറിനെ സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്തേക്കും

ശിവശങ്കർ

ശിവശങ്കർ

ശിവശങ്കറിന്റെ ഫ്ലാറ്റിനുസമീപത്തെ ഹോട്ടലില്‍ കസ്റ്റംസ് പരിശോധന നടത്തി.

  • Share this:

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഒൻപതാം മണിക്കൂറിലും തുടരുന്നു. സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെയും പ്രതി ചേർത്തേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കൊച്ചിയിലേക്ക് കൊണ്ടു പോകുമെന്നും വിവരമുണ്ട്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശിവശങ്കർ സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്. ചോദ്യം ചെയ്യലിനു ‌ഹാജരാകാൻ കസ്റ്റസും ഡി.ആർ.ഐയും വീട്ടിലെത്തി നോട്ടീസ് നൽകിയതിനു പിന്നാലെയാണ് ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ എത്തിയത്.

ശിവശങ്കറിന്റെ ഫ്ലാറ്റിനുസമീപത്തെ ഹോട്ടലിലും  കസ്റ്റംസ് പരിശോധന നടത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഈമാസം 1, 2 തീയതികളില്‍ ഇവിടെ ചിലർ മുറിയെടുത്തെന്നാണ് വിവരം.

ഇതിനിടെ സ്വർണക്കടത്ത്  കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും മന്ത്രി കെ.ടി ജലീൽ, എം ശിവശങ്കർ എന്നിവരുമായി സ്വപ്ന നിരവധി തവണ വിളിച്ചതിന്റെ കോൾ ലിസ്റ്റ് പുറത്തുവന്നു.  മന്ത്രി ജലീലിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെയും സ്വപ്ന വിളിച്ചിട്ടുണ്ട്.

TRENDING:സ്വർണക്കടത്ത് പ്രതികൾ ഫോണിൽ വിളിച്ചവരുടെ പട്ടികയിൽ മന്ത്രി കെ.ടി ജലീലും ശിവശങ്കറും [NEWS]സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് [NEWS] ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇപ്പോൾ സമയമായിട്ടില്ല; മുഖ്യമന്ത്രി [NEWS]

ജൂണിൽ 9 തവണയാണ് മന്ത്രി കെ.ടി. ജലീലും സ്വപ്നയും തമ്മിൽ ഫോണിൽ സംസാരിച്ചത്. ജൂൺ ഒന്നിന് മാത്രമാണ് സ്വപ്ന മന്ത്രിയെ വിളിച്ചത്. ബാക്കിയുള്ള എട്ട് തവണയും മന്ത്രി അങ്ങോട്ട് വിളിക്കുകയായിരുന്നു. ജൂൺ ഒന്നാം തീയതി ഉച്ചയ്ക്ക് 1.27ന് 98 സെക്കൻഡ് സംസാരിച്ചു. രണ്ടാം തീയതി വൈകിട്ട് 4 മണിക്കുള്ള സംഭാഷണം 64 സെക്കൻഡ് നീണ്ടു. ജൂൺ അഞ്ചാം തീയതി ഉച്ചയ്ക്ക് 1.59ന് 89 സെക്കൻഡ് സംസാരിച്ചു. ജൂൺ എട്ടാം തീയതി ഉച്ചയ്ക്ക് 1.9ന് 105 സെക്കൻഡ് സംസാരിച്ചു. ജൂൺ 16-ന് വൈകിട്ട് 7.59ന് 79 സെക്കൻഡ് സംസാരിച്ചു. ജൂൺ 23ന് രാവിലെ 10.13ന് നാണ് അടുത്ത കോൾ. അപ്പോഴോക്ക് കാൾ കട്ടായി സ്വപ്ന എസ്എംഎസ് അയച്ചു. 10.15ന് 54 സെക്കൻഡ് സംസാരിച്ചു. ജൂൺ 24ന് രാവിലെ 9.50ന് 84 സെക്കൻഡ് സംസാരിച്ചു.

ജൂൺ മൂന്നാം തീയതി സരിത്ത് എംബസി ഡ്രൈവറെയും അറ്റാഷേയും വിളിച്ചു. സരിത്ത് നിരവധി തവണ ശിവശങ്കറിനെ വിളിച്ചതിന്റെ വിവരവും പുറത്തു വന്നിട്ടുണ്ട്. മന്ത്രി ജലീലിന്റെ പേഴ്സനൽ സ്റ്റാഫ് അംഗം നാസറിനെയും സരിത്ത് വിളിച്ചിട്ടുണ്ട്.

First published:

Tags: Diplomatic baggage, Diplomatic baggage gold smuggling, Diplomatic channel, Gold smuggling, Gold Smuggling Case, Gold Smuggling Case Live, Gold smuggling cases