HOME » NEWS » Crime »

Gold Smuggling | സ്വർണ്ണക്കടത്തിന് ' വെജിറ്റേറിയൻ' തന്ത്രം; പണം വിദേശത്തേക്ക് കടത്തിയ വഴികൾ വെളിപ്പെടുത്തി സ്വപ്നയും സന്ദീപും

സ്വർണ്ണക്കടത്തിന് യുഎഇ കോൺസുൽ ജനറലും അറ്റാഷെയും സഹായിച്ചെന്നും സ്വപ്ന. പ്രതിഫലമായി 1500 ഡോളറാണ് ഇവർക്ക് നൽകിയിരുന്നത്.

News18 Malayalam | news18-malayalam
Updated: July 25, 2020, 2:21 PM IST
Gold Smuggling | സ്വർണ്ണക്കടത്തിന് ' വെജിറ്റേറിയൻ' തന്ത്രം; പണം വിദേശത്തേക്ക് കടത്തിയ വഴികൾ വെളിപ്പെടുത്തി സ്വപ്നയും സന്ദീപും
സന്ദീപ് നായരും സ്വപ്ന സുരേഷും
  • Share this:
കൊച്ചി: പച്ചക്കറി കണ്ടെയ്നറിലും പെട്ടിയിലുമാണ് സ്വർണം വാങ്ങുന്നതിനാവശ്യമായ പണം വിദേശത്ത് എത്തിച്ചതെന്ന്  പ്രതികളുടെ വെളിപ്പെടുത്തൽ. ഹവാല ഇടപാടിലൂടെ അയച്ച ഈ പണം ഫൈസൽ ഫരീദും സംഘവുമാണ് വിദേശത്ത് കൈപ്പറ്റിയത്. കസ്റ്റംസ് രണ്ടു ദിവസം ചോദ്യം ചെയ്തപ്പോഴാണ് സ്വപ്നയും സന്ദീപും ഈ രഹസ്യം വെളിപ്പെടുത്തിയത്.

കാബേജ് , കോളി ഫ്ലവർ എന്നിവ കൊണ്ടുപോകുന്ന കണ്ടെയ്നറുകളിലും വലിയ പെട്ടികളിലുമാണ് ഇന്ത്യൻ കറൻസി കടത്തിയത്. താഴേക്കിടയിലുള്ള കണ്ണികൾ ശേഖരിക്കുന്ന പണം ഇത്തരത്തിൽ വിദേശത്തേക്ക് എത്തിച്ചാണ് ഈ സംഘം സ്വർണ്ണം വാങ്ങിയിരുന്നത്. ലോക്ഡൗൺ കാലത്തും പച്ചക്കറി കണ്ടെയ്നർ വിദേശത്തേക്ക് പോയത് പ്രതികൾക്ക് സഹായകമായി.

TRENDING:റമീസ് രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; പ്രതികൾ ഗൂഢാലോചനയ്ക്ക് ഒത്തുകൂടിയതിന്റെ ദൃശ്യങ്ങൾ എൻഐഎയ്ക്ക്[NEWS]എതിര്‍ക്കുക, സമരം ചെയ്യുക, അധികാരത്തില്‍ എത്തിയാൽ തിരുത്തുക; സി.പി.എമ്മിനെ പരിഹസിച്ച് ഉമ്മൻ ചാണ്ടി[NEWS]അടിവസ്ത്രത്തിന് പകരം സർജിക്കൽ മാസ്ക് ധരിച്ച് സ്ത്രീകൾക്ക് മുന്നിലൂടെ ഒരാൾ; പുതിയ കാലത്തിന്റെ ചിത്രങ്ങൾ[NEWS]
റമീസാണ് ഈ ബുദ്ധി ഉപദേശിച്ചതെന്ന് സന്ദീപ് കസ്റ്റംസിനോട് വ്യക്തമാക്കി. പച്ചക്കറികൾ ആരുടെ പേരിലാണ് അയച്ചത്, കറൻസി ഇതിനുള്ളിൽ വയ്ക്കാൻ സഹായം ചെയ്തത് ആരാണ് തുടങ്ങിയ കാര്യങ്ങളും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ഒരു വർഷമായി സ്വർണ്ണ കളളക്കടത്തിനുള്ള പണം വിദേശത്ത് എത്തിക്കാൻ ഇവർ ഉപയോഗിച്ച് വന്നത് ഈ മാർഗമാണെന്നാണ് വെളിപ്പെടുത്തൽ.

സ്വർണ്ണക്കടത്തിന് യുഎഇ കോൺസുൽ ജനറലും അറ്റാഷെയും സഹായിച്ചെന്ന സുപ്രധാന വെളിപ്പെടുത്തലും സ്വപ്ന നടത്തി. ഇതിനുള്ള പ്രതിഫലമായി ഇവർക്ക് 1500 ഡോളർ വീതം നൽകിയിരുന്നതായും സ്വപ്ന കസ്റ്റംസിനോട് വ്യക്തമാക്കി. കോവിഡിൻ്റെ തുടക്കത്തിൽ കോൺസുൽ ജനറൽ വിദേശത്തേക്ക് പോയി. പിന്നീട് അറ്റാഷെയാണ് സഹായിച്ചത്.

2019 ജൂലൈ മുതൽ ഈ ജൂൺ വരെ 13 തവണ സ്വർണ്ണം കടത്തിയെന്നും പ്രതികൾ കസ്റ്റംസിനോട് വെളിപ്പെടുത്തി. ചെറിയ അളവിലുള്ള സ്വർണ്ണമാണ് പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യം കടത്തിയത്. ഓരോ കടത്ത് കഴിയുമ്പോഴും സ്വർണ്ണത്തിൻ്റെ തൂക്കം വർദ്ധിപ്പിച്ചു. ഇത്തവണത്തെ കടത്ത് വിജയിച്ചാൽ അടുത്ത തവണ 50 കിലോഗ്രാം കടത്താനാണ് പ്രതികൾ ലക്ഷ്യമിട്ടരുന്നത്.
Published by: Aneesh Anirudhan
First published: July 25, 2020, 2:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories