നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വർണ്ണക്കടത്ത് കേസ്: പ്രതികൾ പുലർച്ചെ ഒരു മണിക്ക് ഫ്ലാറ്റിൽ ഒത്തുകൂടിയത് കോവിഡ് ചർച്ച ചെയ്യാനോ പ്രാർത്ഥിക്കാനോ അല്ല: കസ്റ്റംസ്

  സ്വർണ്ണക്കടത്ത് കേസ്: പ്രതികൾ പുലർച്ചെ ഒരു മണിക്ക് ഫ്ലാറ്റിൽ ഒത്തുകൂടിയത് കോവിഡ് ചർച്ച ചെയ്യാനോ പ്രാർത്ഥിക്കാനോ അല്ല: കസ്റ്റംസ്

  ഡിപ്ലൊമാറ്റിക് ബാഗേജ് തടഞ്ഞ് വച്ച ജൂലൈ 5 ന് രാത്രി ഒരു മണിക്ക് പ്രതികൾ സ്വപ്ന താമസിച്ച ഫ്ലാറ്റിൽ ഒത്തുകൂടിയെന്ന് കസ്റ്റംസ്

  സ്വപ്ന സുരേഷ്

  സ്വപ്ന സുരേഷ്

  • Share this:
  കൊച്ചി: നിറം പിടിപ്പിച്ച മാധ്യമ കഥയല്ലാതെ സ്വർണ്ണക്കടത്ത് കേസിൽ ഒന്നുമില്ലെന്ന സ്വപ്നയുടെ വാദത്തിൻറെ മുന ഒടിക്കാനാണ് കസ്റ്റംസ് ഗൂഢാലോചനയുടെ വിവരങ്ങൾ കോടതിയിൽ വെളിപ്പെടുത്തിയത്. പ്രതികൾ തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ വച്ച് ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഡിപ്ലൊമാറ്റിക് ബാഗേജ് തടഞ്ഞ് വച്ച ജൂലൈ 5 ന് രാത്രി ഒരു മണിക്ക് പ്രതികൾ സ്വപ്ന താമസിച്ച ഫ്ലാറ്റിൽ ഒത്തുകൂടി.

  ഇതുവരെ അറസ്റ്റു ചെയ്യാത്തതും കേസിൽ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നതുമായ ഒരാളും ഈ സമയത്ത് ഇവർക്ക് ഒപ്പമുണ്ടായിരുന്നുവെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. ഇവരുടെ കൂടിക്കാഴ്ച പ്രാർത്ഥിക്കാനോ കോവിഡ് പ്രശ്നം ചർച്ച ചെയ്യാനോ ആയിരുന്നില്ലെന്ന് പരിഹാസരൂപത്തിൽ കസ്റ്റംസ് അഭിഭാഷകൻ രാംകുമാർ പറഞ്ഞു.
  You may also like:Kerala Rain| കനത്ത മഴയില്‍ പട്ടാമ്പിയിൽ വീടിന്‍റെ ചുമരിടിഞ്ഞുവീണു അപകടം; ഒരു മരണം [NEWS]Kerala Rain| നാശംവിതച്ച് കനത്ത മഴ; മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് [NEWS] Kerala Rain| മലവെള്ളപ്പാച്ചിലിൽ കാർ ഒലിച്ചുപോയി; ഒരാളുടെ മൃതദേഹം കിട്ടി [NEWS]
  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ ശിവശങ്കരനുമായും സ്വപ്ന പല പ്രാവശ്യം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ കൂടിക്കാഴ്ചയിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം. രണ്ടു പേർ കൂടിക്കാണുന്നത് എങ്ങനെ ഗൂഢാലോചനയാണെന്ന് പറയുമെന്നും സ്വപ്നയുടെ അഭിഭാഷകൻ ചോദിച്ചു.

  കൂട്ട് പ്രതിയ്‌ക്കൊപ്പം ബാംഗ്ലൂരിലേക്ക് കടന്നതും ഗൂഢാലോചനയുടെ തെളിവാണെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സ്വപ്നയ്ക്ക് സംസ്ഥാനം വിടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ ഭർത്താവും മക്കൾക്കും ഒപ്പമായിരുന്നു തൻറെ യാത്രയെന്ന് സ്വപ്ന കോടതിയിൽ പറഞ്ഞു. തെറ്റ് ചെയ്തതു കൊണ്ടാണ് സംസ്ഥാനം വിട്ടതെന്നത് കസ്റ്റംസിന്റെ അനുമാനം മാത്രമാണ്. കസ്റ്റംസിൻ്റെ അനുമാനവും തൻ്റെ ഉദ്ദേശ്യവും ഒന്നല്ലെന്നും അവർ കോടതിയെ അറിയിച്ചു.

  സ്വപ്നയുടെ കുറ്റസമ്മത മൊഴിക്ക് പുറമേ സന്ദീപിന്റെ ഭാര്യ സൗമ്യ അടക്കമുള്ളവരും ഇവരുടെ പങ്കാളിത്തത്തെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട്. നയതന്ത്ര ബാഗിൽ സ്വർണ്ണമുണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇത് തിരിച്ചയയ്പ്പിക്കാൻ സ്വപ്ന ശ്രമിച്ചത്. ജാമ്യത്തിൽ വിട്ടാൽ കേസിന്റെ വിചാരണയെ പോലും സ്വാധീനമുപയോഗിച്ച് സ്വപ്ന അട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു.

  എന്നാൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായ തനിക്ക് സർക്കാറിൽ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവികമെന്ന് സ്വപ്ന അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു. പോലീസിലും സ്വാധീനം ഉണ്ടാകാം. എന്നാൽ കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ തനിക്കെങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്നും സ്വപ്ന കോടതിയിൽ ചോദിച്ചു. ജാമ്യാപേക്ഷയിൽ ഈ മാസം 12 ന് വിധി പറയും.
  Published by:user_49
  First published:
  )}