Gold Smuggling Case|മുങ്ങുന്നതിന് മുമ്പ് സ്വപ്ന വിളിച്ച പൊലീസ് ഉന്നതൻ ആരാണ്? കോൾ ലിസ്റ്റിലെ കാക്കിക്കാർ ആരൊക്കെ?

സ്വപ്നയുടെ കോൾ ലിസ്റ്റിലുള്ള പൊലീസിലെ ഉന്നതനെക്കുറിച്ച് എൻഐഎയ്ക്ക് തെളിവുകൾ ലഭിച്ചു...

News18 Malayalam | news18-malayalam
Updated: July 12, 2020, 10:56 AM IST
Gold Smuggling Case|മുങ്ങുന്നതിന് മുമ്പ് സ്വപ്ന വിളിച്ച പൊലീസ് ഉന്നതൻ ആരാണ്? കോൾ ലിസ്റ്റിലെ കാക്കിക്കാർ ആരൊക്കെ?
swapna nia
  • Share this:
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ബംഗളൂരുവിൽ പിടിയിലായ സ്വപ്നയുടെ കോൾ ലിസ്റ്റിൽ പൊലീസിലെ ഉന്നതനും. ഇതുസംബന്ധിച്ച തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ രണ്ടു ഐപിഎസ് ഉദ്യോഗസ്ഥർ സ്വപ്നയുമായി ഫോൺ മുഖേന ബന്ധപ്പെട്ടിരുന്നതായുള്ള വിവരം എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ട്രിപ്പിൾ ലോക്ക്ഡൌൺ ആയിരുന്ന തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് സ്വപ്ന കടന്നത് പൊലീസിലെ ഉന്നതരുടെ സഹായത്തോടെയാണെന്ന് വിവരമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വപ്നയുടെ കോൾ ലിസ്റ്റിലെ പൊലീസ് ഉന്നതനെക്കുറിച്ച് എൻഐഎ പരിശോധിക്കുന്നത്.

സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കസ്റ്റംസ് നിർദ്ദേശപ്രകാരമാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്.

Also Read- Gold Smuggling Case|സ്വപ്നയെയുംകൊണ്ട് എൻഐഎ സംഘം രാത്രി തന്നെ കേരളത്തിലേക്ക് തിരിച്ചു

പ്രതികൾക്ക് നിരവധി ബാങ്കുകളിൽ അക്കൗണ്ടുകളുണ്ട്.
ഇവരുടെ മൂന്ന് വർഷത്തെ ഇടപാടുകൾ കസ്റ്റംസും എൻഐഎ യും പരിശോധിക്കുന്നു.

സ്വര്‍ണ്ണക്കടത്തുകേസിൽ അറസ്റ്റിലായ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയുംകൊണ്ട് എൻഐഎ സംഘം ഇന്ന് ഉച്ചയ്ക്കുതന്നെ കേരളത്തിലെത്തും. റോഡ് മാർഗമാണ് സംഘം കേരളത്തിലേക്ക് വരുന്നത്. ഇന്നു രാവിലെ കൊച്ചിയിലെത്തിക്കുന്ന പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും എൻഐഎ കോടതിയിൽ ഹാജരാക്കുക.

Also See- സ്വപ്ന സുരേഷിന്റെ വ്യാജ സർട്ടിഫിക്കറ്റ്: പൊലീസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സ്വപ്നയും സന്ദീപും ഒറ്റൊയ്ക്കു കേരളം വിട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരെയും ബംഗളുരുവിലെ ഹോട്ടലിൽനിന്നാണ് പിടികൂടിയത്. സ്വപ്നയും സന്ദീപ് നായരും പിടിയിലായ വാർത്ത News 18 കേരളമാണ് ആദ്യം പുറത്തുവിട്ടത്.

യു.എ.ഇ കോൺസുലേറ്റ് വിലാസത്തിലുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടിയതിനു പിന്നാലെയാണ് സ്വപ്നയും സന്ദീപും ഒളിവിൽ പോയത്. ഒന്നാം പ്രതിയും കോൺസുലേറ്റിലെ മുൻ പി.ആർ.ഒയുമായ സരിത്ത് കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.

സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പ്രോജക്ടിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. നേരത്തെ ഇവർ യു.എ.ഇ കോൺസുലേറ്റിൽ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്തിയത്. ഇതിനിടെ സ്വർണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കേന്ദ്ര സർക്കാർ കൈമാറുകയായിരുന്നു.

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റിവച്ചിരുന്നു. എൻഐഎ എടുത്ത കേസിന്റെ എഫ്ഐആർ പകർപ്പ് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
TRENDING:കുടുക്കിയത് ഫോൺ വിളി; NIA എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ സ്വപ്നയും സന്ദീപും പിടിയിലായി [NEWS]അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു [NEWS]അന്യസംസ്ഥാന യുവതിയെ കടന്നുപിടിച്ചു; മലപ്പുറം സ്വദേശി പോലീസ് പിടിയിൽ [NEWS]
സ്വർണക്കടത്തിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്ക് പങ്കുണ്ടെന്നു വ്യക്തമാണെന്ന് എൻഐഎ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്തതായും അറിയിച്ചിട്ടുണ്ട്.
Published by: Anuraj GR
First published: July 12, 2020, 10:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading