കൊച്ചി: നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റിലെ ഗൺമാനായ ജയഘോഷിനെ കസ്റ്റംസും എൻ.ഐ.എയും വിളിച്ചു വരുത്തി ചോദ്യം ചെയ്യും. ജയഘോഷുമായി ബന്ധമുള്ള തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥന് എതിരെയും അന്വേഷണം നടത്തുമെന്നാണ് വിവരം. ജയഘോഷിന്റെ മൊഴികളിലെ വൈരുദ്ധ്യവും ഇയാൾക്ക് സ്വർണ്ണക്കടത്തിനെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും സൂചനയെയും തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
യുഎഇ കോൺസൽ ജനറൽ വിദേശത്തേക്കു മടങ്ങിയ വിവരം അറിയിക്കുന്നതിൽ ജയഘോഷ് വീഴ്ച വരുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. കൈവശം ഉണ്ടായിരുന്ന പിസ്റ്റൾ തിരിച്ചേൽപിക്കുന്നതിലും വീഴ്ചവരുത്തിയെന്നതും സർവീസ് ചട്ട ലംഘനമായി വ്യക്തമാക്കുന്നു.
നയതന്ത്ര പാഴ്സൽ വന്നതു പലപ്പോഴും താനും സ്വീകരിച്ചുവെന്നും സ്വപ്നയുടെ നിർദേശപ്രകാരമാണു ബാഗേജ് കടത്തിയതെന്നുമായിരുന്നു ജയഘോഷ് നേരത്തെ കസ്റ്റംസ്, എൻ.ഐ.എ സംഘങ്ങൾക്ക് മൊഴി നൽകിയിരുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.