കോഴിക്കോട്: സ്വർണ്ണക്കടത്തിൽ തെളിവ് തേടി കസ്റ്റംസ് സംഘം കൊടുവള്ളിയിൽ റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കോഴിക്കോട് കൊടുവള്ളി പാറമ്മൽ സ്വദേശി മുഹമ്മദ് അബ്ദുൾ ഷമീമിന്റെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഇന്നലെ ഇയാളുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് അര കിണറിലെ ഹെസ്സ ജ്വല്ലറിയിലും കസ്റ്റംസിൻ്റെ റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീട് കേന്ദ്രികരിച്ചുള്ള പരിശോധന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.