Gold Smuggling Case | എം. ശിവശങ്കർ എൻഫോഴ്സ്മെന്റ് ഓഫീസിൽ; ചോദ്യം ചെയ്യൽ ആരംഭിച്ചു

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണ ചോദ്യം ചെയ്തപ്പോൾ ശിവശങ്കർ നൽകിയ മറുപടികൾ എൻഫോഴ്സ്മെന്‍റ് വിശ്വസിച്ചിട്ടില്ലെന്നാണ് വിവരം. ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

News18 Malayalam | news18-malayalam
Updated: August 15, 2020, 4:48 PM IST
Gold Smuggling Case | എം. ശിവശങ്കർ എൻഫോഴ്സ്മെന്റ് ഓഫീസിൽ; ചോദ്യം ചെയ്യൽ ആരംഭിച്ചു
എം. ശിവശങ്കർ (ഫയൽ ചിത്രം)
  • Share this:
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.ശിവശങ്കറിനോട് ഇ.ഡി നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം കൊച്ചിയിലെ ഓഫീസിലെത്തിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ തവണ ചോദ്യം ചെയ്തപ്പോൾ ശിവശങ്കർ നൽകിയ മറുപടികൾ എൻഫോഴ്സ്മെന്‍റ് വിശ്വസിച്ചിട്ടില്ലെന്നാണ് വിവരം. ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരെ കഴിഞ്ഞദിവസം എൻഫോഴ്സ്മെന്റ് കസ്റ്റ‍ഡിയിൽ വാങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെയും ചോദ്യം ചെയ്യുന്നത്. കസ്റ്റ‍ഡിയിലുള്ള പ്രതികൾക്കൊപ്പം ഇരുത്തിയാകും ശിവശങ്കറിനെ ചോദ്യം ചെയ്യുക.

ഇ.ഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് നേരത്തെ ശിവശങ്കറിനെ ചോദ്യം ചെയ്തത്. ഇതിനു പിന്നാലെയാണ് ഇന്ന് കൊച്ചിയിലെത്താൻ ആവശ്യപ്പെട്ടത്.

സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ വെള്ളിയാഴ്ച നാല് പ്രതികളെക്കൂടി അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ മുഹമ്മദ് അൻവർ ടി.എം, ഹംസദ് അബ്ദു സലാം, ഹംജദ് അലി, കോഴിക്കോട് സ്വദേശി സംജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് കസ്റ്റംസ് നേരത്തെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഇതോടെ എൻ.ഐ.എ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറത്തും കോഴിക്കോടും പ്രതികളുടെ വീട് ഉൾപ്പടെ ആറ് സ്ഥലത്ത് എൻ.ഐ.എ.റെയ്ഡ് നടത്തി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു.

നേരത്തെ അറസ്റ്റ് ചെയ്ത എ.എം.ജലാൽ, മുഹമ്മദ് ഷാഫി, സെയ്ദ് അലവി, അബ്ദു പി.ടി.എന്നിവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് അൻവർ ടി.എം, ഹംസദ് അബ്ദു സലാം, ഹംജദ് അലി, സംജു എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരാണ് രാജ്യത്തേക്ക് സ്വർണ്ണം കടത്താൻ പണം നൽകിയതെന്ന് എൻ.ഐ.എ. വെളിപ്പെടുത്തി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.

ഇപ്പോൾ വിദേശത്ത് കഴിയുന്ന ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് എൻ.ഐ.എ. ഡിപ്ലോമാറ്റിക് ബാഗേജ് വഴി 21 പ്രാവശ്യം ഇവർ സ്വർണം കടത്തിയെന്നാണ് എൻ.ഐ.എ.യുടെ നിഗമനം. അവസാന രണ്ട് തവണ മാത്രമാണ് ഫൈസൽ ഫരിദ് സ്വന്തം മേൽവിലാസത്തിൽ നിന്ന് സ്വർണ്ണം അയച്ചത്.
Published by: Aneesh Anirudhan
First published: August 15, 2020, 4:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading