• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

25 കിലോ സ്വര്‍ണം കടത്തിയത് അഭിഭാഷകനു വേണ്ടി; യുവതിയും കണ്ടക്ടറും സ്ഥിരം കാരിയര്‍മാരെന്നു ഡി.ആര്‍.ഐ

പിടിയിലായ സുനിലും സെറീനയും സ്ഥിരം സ്വര്‍ണക്കടത്തുകാരാണെന്നും ഡി.ആര്‍.ഐ കണ്ടെത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടെ പത്തിലേറെ തവണയാണ് സെറീന ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്.

news18
Updated: May 14, 2019, 11:57 AM IST
25 കിലോ സ്വര്‍ണം കടത്തിയത് അഭിഭാഷകനു വേണ്ടി; യുവതിയും കണ്ടക്ടറും സ്ഥിരം കാരിയര്‍മാരെന്നു ഡി.ആര്‍.ഐ
പിടിച്ചെടുത്ത സ്വർണം.
news18
Updated: May 14, 2019, 11:57 AM IST
തിരുവനന്തപുരം: ഒമാനില്‍ നിന്നും കണ്ടക്ടറും യുവതിയും 25 കിലോ സ്വര്‍ണവുമായെത്തിയത് അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമെന്ന് ഡി.ആര്‍.ഐ. തിരുവനന്തപുരം സ്വദേശിയായ അഡ്വ. ബിജുവിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് പിടിയിലായ സുനിലും സെറീനയും നല്‍കിയിരിക്കുന്ന മൊഴി.

വിമാനത്താവളത്തില്‍ ഇവർ പിടിയിലായതിനു പിന്നാലെ അഡ്വ. ബിജു ഒളിവില്‍ പോയി. പിടിയിലായ സുനിലും സെറീനയും സ്ഥിരം സ്വര്‍ണക്കടത്തുകാരാണെന്നും ഡി.ആര്‍.ഐ കണ്ടെത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടെ പത്തിലേറെ തവണയാണ് സെറീന ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്.

തിങ്കളാഴ്ചയാണ് ഒമാനില്‍ നിന്നും 25 കിലോ സ്വര്‍ണവുമായി കെ.എഎസ്.ആര്‍.ടി.സി കണ്ടക്ടറും യുവതിയും പിടിയിലായത്. തിരുമല സ്വദേശിയായ സുനിലും എറണാകുളം സെറീന ഷാജിയുമാണ് ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ കുടുങ്ങിയത്.

Also Read തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണവേട്ട; പിടിയിലായവരില്‍ KSRTC കണ്ടക്ടറും ബ്യൂട്ടീഷനും

സെറീന ദുബായിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമായാണ്. സംശയം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവില്‍ നിന്നും 25 കിലോ സ്വര്‍ണം കണ്ടെടുത്തത്. ഒളിവില്‍ പോയ അഭിഭാഷകനെ കണ്ടെത്താന്‍ പൊലീസും ശ്രമം ആരംഭിച്ചിട്ടുണ്ട്.

First published: May 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...