• HOME
 • »
 • NEWS
 • »
 • crime
 • »
 • Gold Smuggling | സ്വര്‍ണം തരികളാക്കി വസ്ത്രത്തില്‍ ഒട്ടിച്ചുവെക്കും; നെടുമ്പാശേരി വഴി കടത്തിയ 1.5 കിലോ സ്വര്‍ണം പിടികൂടി

Gold Smuggling | സ്വര്‍ണം തരികളാക്കി വസ്ത്രത്തില്‍ ഒട്ടിച്ചുവെക്കും; നെടുമ്പാശേരി വഴി കടത്തിയ 1.5 കിലോ സ്വര്‍ണം പിടികൂടി

ദുബായിൽ വെച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരീക്ഷിച്ച് നോക്കിയ ശേഷമാണ് പുതിയ  മാർഗ്ഗത്തിലൂടെ സ്വർണ്ണം കടത്തിയത്

 • Share this:
  നെടുമ്പാശ്ശേരി വിമാനത്താവളം(Cochin International Airport)  വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണ്ണം (Gold)  പൊലീസ് പിടികൂടി. മലപ്പുറത്തേക്ക് കാറിൽ കൊണ്ടുപോകുന്നതിനിടെ  കൊടുങ്ങല്ലൂരിൽ വച്ചാണ് സംഘം പിടിയിലായത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.മലപ്പുറം സ്വദേശി നിഷാജ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന പാൻസിലും ടി ഷർട്ടിലും, കാറിന്റെ ഗിയർ ബോക്സിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്ക് സ്വർണമെത്തിച്ചത് അഴീക്കോട് സ്വദേശി സബീലാണെന്ന് നിഷാജ് പറഞ്ഞു.

  തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം കൊടുങ്ങല്ലൂർ പൊലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെയാണ് സ്വർണം പിടികൂടിയത്. വിമാനത്താവളത്തിൽ ഇറങ്ങി സ്വർണം കൈമാറിയ ശേഷം കുടുംബത്തോടൊപ്പം കാറിൽ മുങ്ങിയ സബീലിനെ ചാവക്കാട് ഭാഗത്ത് നിന്ന് പൊലീസ് പിടികൂടി.

  മലദ്വാരത്തിൽ ഒളിപ്പിച്ചും, ക്യാപ്സൂൾ രൂപത്തിലാക്കിയുമാണ് സബീൽ സ്വർണം കടത്തിയത്. എയർപോർട്ടിൽ എത്തിയപ്പോൾ ധരിച്ചിരുന്ന പാൻസിലും, ടി ഷർട്ടിലുമൊട്ടിച്ചും തരികളാക്കിയും സ്വർണം കടത്തി. തുണിക്കിടയിൽ പശ തേച്ച് അതിൽ സ്വർണത്തരിയൊട്ടിച്ചാണ് കടത്തൽ. ദുബായിൽ വെച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരീക്ഷിച്ച് നോക്കിയ ശേഷമാണ് പുതിയ  മാർഗ്ഗത്തിലൂടെ സ്വർണ്ണം കടത്തിയത്. നിഷാജ്  മുൻപും സ്വർണം കടത്തിയിട്ടുണ്ട്.

  കരിപ്പൂർ വിമാനത്താവളത്തിൽ  കസ്റ്റംസ് അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം ഇന്നലെ പിടികൂടിയിരുന്നു. മലപ്പുറം ചെറുകര സ്വദേശി മുഹമ്മദ്‌ അലിയാണ് കേസില്‍ പിടിയിലായത്. ശരീരത്തിന് അകത്തു ക്യാപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്.

  കഞ്ചാവിന്‍റെ നിലവാരം സ്വയം ഉപയോഗിച്ച് നോക്കും; വില്‍പ്പനയ്ക്ക് രഹസ്യ കോഡ്, പള്‍സര്‍ ജംഷീദ് പിടിയില്‍


  പാലക്കാട് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മാപ്പിളക്കാട് സ്വദേശി പള്‍സര്‍ ജംഷീദിനെയാണ് പോലീസ് പിടികൂടിയത്. രഹസ്യകോഡ് ഉപയോഗിച്ച് ചെറുകിടക്കാര്‍ക്ക് പതിവായി കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നത് ഇയാളാണ്. കഞ്ചാവിന്‍റെ നിലവാരം സ്വയം ഉപയോഗിച്ച് നോക്കി പരിശോധിക്കുന്നതാണ് ജംഷീദിന്‍റെ രീതി. പാലക്കാട് മേഴ്സി കോളേജ് ജംങ്ഷനിലെ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് ഇയാളെ പോലീസ് പിടികൂടുന്നത്. രഹസ്യ കോഡ് അടക്കമുള്ള കച്ചവട തന്ത്രങ്ങളെ കുറിച്ചും പ്രതിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോഡ് ഉപയോഗിച്ചാണ് ആവശ്യക്കാരുമായി ജംഷീദ് സംസാരിക്കുന്നത്. ഓണ്‍ ആണെന്ന് പറഞ്ഞാല്‍ സാധനം കിട്ടും എന്നാണ് അര്‍ത്ഥം ഓഫ് ആണെന്ന് പറഞ്ഞാല്‍ പിന്നെ നിന്നിട്ട് കാര്യമില്ല..സാധനം കിട്ടില്ല.

  കഞ്ചാവ് സ്വയം ഉപയോഗിച്ച് അതിന്റെ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം മാത്രം ഉപഭോക്താക്കൾക്ക് വിൽക്കുന്ന ആളാണ് പൾസർ ജംഷീദ്. കഞ്ചാവ് വാങ്ങുന്ന ആരും കബളിപ്പിക്കപ്പെടരുത്  എന്ന് കരുതിയാണ് ജംഷീദ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പോലീസിന് നൽകിയ മൊഴി. കഞ്ചാവ് കഴിഞ്ഞാൽ ചായയാണ് ജംഷീദിന്  പിന്നെ ലഹരി.കിട്ടുന്നത് എത്ര ഗ്ലാസ് ആയാലും ചായ മടി കൂടാതെ കുടിക്കും.

  ജംഷീദിന്റെ കൈയിൽനിന്ന് പൊലീസ് ഒന്നേകാൽ കിലോ കഞ്ചാവാണ്  പിടികൂടിയത്.10 ഗ്രാം വീതം പൊതികളിലാക്കിയാണ് വിൽപന. ഒരു കവറിന് 500 രൂപയാണ് നിരക്ക്. ആരും കടം പറയരുത് എന്നത് ജംഷീദിന്റെ നിര്‍ബന്ധമാണ്. കടം കൊടുക്കുന്ന ശീലമില്ല. മൊത്ത വ്യാപാരികളിൽ നിന്നും വാങ്ങുന്ന കഞ്ചാവ് സൂക്ഷിക്കുന്നതിനും ജംഷീദിന് വേറിട്ട വഴികളുണ്ട്. കഞ്ചാവ് പ്ലാസ്റ്റിക് കവറിലാക്കി പാടത്തോ പറമ്പിലോ കുഴിച്ചിടും. ആര് വന്ന് പരിശോധിച്ചാലും ഒന്നും കണ്ടെത്താനാകില്ല. ജംഷീദുമായുള്ള പതിവ് കഞ്ചാവ് ഇടപാടുകാരെയും മൊത്ത വിൽപനയുള്ള ആളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
  Published by:Arun krishna
  First published: