മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ട് (
Karipur Airport ) വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം( Gold) കവര്‍ച്ച ചെയ്യാനെത്തിയ അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ 4 പേര് പിടിയിലായി (A
resst).
മലപ്പുറം കോഡൂര്‍ താണിക്കല്‍ സ്വദേശി അമിയാന്‍ വീട്ടില്‍ ഷം നാദ് ബാവ എന്ന കരി ബാവ (26), തിരൂര്‍ നിറമരുതൂര്‍ സ്വദേശി അരങ്ങത്തില്‍ ഫവാസ് (26), താനാളൂര്‍ കമ്പനി പടി സ്വദേശി പള്ളിയാളിത്തൊടി മുഹമ്മദ് യഹിയ (26), പാലക്കാട് ഒറ്റപ്പാലം ചാത്തന് പിലാക്കല്‍ സല്മാന് ഫാരിസ് (24) എന്നിവരേയാണ് പ്രത്യേക അന്വേഷണ സംഘം പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയത്.ഇവര്‍ വന്ന ആഡംബര വാഹനവും പിടിച്ചെടുത്തു.
ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് കൊടുവള്ളി സ്വദേശികളേയും രണ്ടാഴ്ച മുന്‍പ് അറസ്റ്റു ചെയ്തിരുന്നു. സ്വര്‍ണ്ണം അനധികൃതമായി കടത്തിയതിന് കസ്റ്റംസും കേസ് എടുത്തിട്ടുണ്ട്.
1.02 കിലോഗ്രാം സ്വര്‍ണ്ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. പിടികൂടിയ ഷംനാദ് ബാവയുടെ പേരില്‍ മണല്‍കടത്ത് തടയാനെത്തിയ പോലീസുകാരെ അക്രമിച്ചതിനും , വ്യാജ സ്വര്‍ണ്ണം പണയം വച്ചതും അനധികൃത മണല്‍കടത്തും ഉള്‍പ്പെടെ 10 ഓളം കേസുകളുണ്ട്
Also Read-
Fraud | പഴയ ഫോൺ നമ്പർ ഉപയോഗിച്ച് തട്ടിപ്പ്; വീട്ടമ്മയുടെ അക്കൗണ്ടിൽനിന്ന് എട്ട് ലക്ഷം നഷ്ടമായി; യുവാവ് അറസ്റ്റിൽ
സ്വര്‍ണ്ണ വ്യാപാരിയെ തട്ടികൊണ്ടു പോയി കവര്‍ച്ച ചെയ്തതുള്‍പ്പെടെ നിരവധി കവര്‍ച്ചാ കേസിലെ പ്രതിയാണ് സല്മാന് ഫാരിസ് .കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്.
Also Read-
Arrest| മകളുടെ വിവാഹത്തിന് സഹായംതേടി വീടുകളിൽ പിരിവിനെത്തും; കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിച്ച് മുങ്ങും; 50കാരൻ പിടിയിൽ
ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ്, കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ ഷിബു, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘങ്ങളായ സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്,അസീസ്, പ്രമോദ്, ഉണ്ണികൃഷ്ണന് ,പി സഞ്ജീവ് , രതീഷ്, കൃഷ്ണകുമാര്‍, മനോജ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.