നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Gold Smuggling | ശിവശങ്കറിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; നാളെ വീണ്ടും ഹാജരാകണമെന്ന് എൻഐഎ

  Gold Smuggling | ശിവശങ്കറിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; നാളെ വീണ്ടും ഹാജരാകണമെന്ന് എൻഐഎ

  ഇന്നു പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്നും തിരിച്ച ശിവശങ്കർ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്. പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്

  ശിവശങ്കർ

  ശിവശങ്കർ

  • Share this:
   കൊച്ചി: സ്വർക്കടത്ത് കേസിൽ ഐടി വകുപ്പ് മുൻ സെക്രട്ടറി എം ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. ഒമ്പതരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശിവശങ്കറിനെ ഇന്നു വിട്ടയച്ചത്. അതേസമയം നാളെയും ഹാജരാകാൻ ശിവശങ്കറിനോട് എൻഐഎ നിർദേശിച്ചതായി അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.

   ഇന്നു പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്നും തിരിച്ച ശിവശങ്കർ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്. പ്രത്യേക സംഘമാണ് ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയായതിനാൽ ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തിൽ എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സർക്കാരിനും നിർണായകമാണ്.

   കേസിന്റെ പ്രാധാന്യവും സംസ്ഥാനത്തെ ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ എന്നതും പരിഗണിച്ച് എഎന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
   TRENDING:'ഫോളോവേഴ്സ് എന്‍റെ ജീവിതത്തിന്‍റെ ഭാഗം, വിലമതിക്കാനാകാത്ത സമ്പാദ്യം; വേദനിപ്പിച്ചെങ്കിൽ മാപ്പ്': അഹാന കൃഷ്ണ[PHOTOS]Shocking | വയറുവേദനയുമായി ആശുപത്രിയിലെത്തിച്ച യുവാവിന്‍റെ കരളിൽ തറഞ്ഞിരുന്നത് കത്തി![PHOTOS]IPL 2020 | ഐപിഎൽ കാണാൻ പോകുന്നോ? ദുബായ് വിമാനത്താവളത്തിലെ കോവിഡ് മാനദണ്ഡങ്ങൾ അറിയാം[PHOTOS]


   അതേസമയം ശിവശങ്കറിന് സ്വർണക്കടത്തിൽ ബന്ധമില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ രാജീവ് പറഞ്ഞു. സ്വർക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിന് ബന്ധമില്ലെന്നും അഭിഭാഷകൻ പറഞ്ഞു. എൻഐഎയുടെ അന്വേഷണം ശരിയായ ദിശയിലാണെന്നും ശിവശങ്കറിന് മറച്ചുവെയ്ക്കാൻ ഒന്നുമില്ലെന്ന് അഡ്വ. രാജീവ് പറഞ്ഞു.
   Published by:Anuraj GR
   First published:
   )}