നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Gold Smuggling Case | എൻഫോഴ്സ്മെന്റ് കേസിലും സ്വപ്നയ്ക്ക് ജാമ്യം; റിമാൻഡിൽ തുടരുന്നത് എൻ.ഐ.എ കേസിൽ

    Gold Smuggling Case | എൻഫോഴ്സ്മെന്റ് കേസിലും സ്വപ്നയ്ക്ക് ജാമ്യം; റിമാൻഡിൽ തുടരുന്നത് എൻ.ഐ.എ കേസിൽ

    കോഫെപോസ നിയമപ്രകാരം ഒരുവർഷം കരുതൽ തടങ്കലിൽ വയ്ക്കാനുള്ള അനുമതി കസ്റ്റംസ് നേടിയിട്ടുള്ളതിനാൽ എൻ.ഐയഎ കേസിൽ ജാമ്യം ലഭിച്ചാലും സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകില്ല.

    സ്വപ്ന സുരേഷ്

    സ്വപ്ന സുരേഷ്

    • Share this:


      കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ് രജിസറ്റർ ചെയ്ത കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. നേരത്തെ കസ്റ്റംസ് കേസിലും സ്വപ്നയ്ക്കു ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ എൻഐഎ കേസിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ റിമാൻഡിൽ തുടരേണ്ടി വരും. ഇതുകൂടാതെ കോഫെപോസ നിയമപ്രകാരം ഒരുവർഷം കരുതൽ തടങ്കലിൽ വയ്ക്കാനുള്ള അനുമതിയും കസ്റ്റംസ്  നേടിയിട്ടുമുണ്ട്.  ഈ സാഹചര്യത്തിൽ എൻ.ഐയഎ കേസിൽ ജാമ്യം ലഭിച്ചാലും സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകില്ല.

      സ്വർണക്കടത്ത് കേസിൽ സ്വപ്ന  ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഈ കേസിൽ 60 ദിവസം പൂർത്തിയായ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് സ്വപ്നയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.ഈ വാദം അംഗീകരിച്ചാണ് കോടതി സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്.

      Also Read 'ശിവശങ്കറിനെ കാണാൻ നിർദേശിച്ചത് മുഖ്യമന്ത്രി; ഔദ്യോഗിക വസതിയിൽ കോണ്‍സൽ ജനറൽ- മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്നു ': സ്വപ്ന സുരേഷ് 


      മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കാണാൻ നിർദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സ്വപ്ന ഇ.ഡിക്ക് മൊഴി നൽകിയത് ഏറെ വിവാദത്തിനിടയാക്കിയിട്ടുണ്ട്. 2017ൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുഎഇ കോൺസലേറ്റ് ജനറലുമായി സ്വകാര്യ കൂടിക്കാഴ്ച നടന്നിരുന്നു. ഈ കൂടിക്കാഴ്ചയിൽ കോൺസൽ ജനറലിൻ്റെ സെക്രട്ടറിയെന്ന നിലയിൽ താനും പങ്കെടുത്തി രുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ സ്വപ് വ്യക്തമാക്കുന്നു.‌



      Published by:Aneesh Anirudhan
      First published:
      )}