തിരുവനന്തപുരം: യു എ ഇ കോൺസുലേറ്റിൻ്റെ പേരിലുള്ള സ്വർണക്കടത്ത് രാജ്യസുരക്ഷ സംബന്ധിച്ചും ആശങ്ക ഉയർത്തുന്നു. ഒരു വിദേശ രാജ്യത്തിൻ്റെ പേരിലുള്ള ഡിപ്ലൊമാറ്റിക് ബാഗേജുകൾ വിമാനത്താവളങ്ങളിൽ സാധാരണ പരിശോധിക്കാറില്ല. ഇതു മറയാക്കിയാണ് സ്വർണം കടത്തിയതെന്നാണ് പ്രാഥമിക വിവരം. 30 കിലോയോളം സ്വർണമാണ് പിടികൂടിയത്. മൂന്ന് ദിവസം മുൻപാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന്റെ വിലാസത്തിൽ സ്വർണം എത്തിയത്.
അതേസമയം രാജ്യസുരക്ഷയെ ബാധിക്കുന്ന മറ്റേതെങ്കിലും ബാഹ്യ ഇടപെടലുകൾ ഇക്കാര്യത്തിലുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജൻസികൾ ഉൾപ്പെടെയുള്ളവർക്ക് കസ്റ്റംസ് റിപ്പോർട്ട് നൽകുമെന്നാണ് വിവരം. ഡിപ്ലൊമാറ്റിക് ബാഗേജിൽ ഇത്രയും വലിയൊരു സ്വർണവേട്ട നടത്തുന്നത് ആദ്യമാണ്.
പിടിച്ചെടുത്ത സ്വർണത്തിൻ്റെ തൂക്കം സംബന്ധിച്ച കൃത്യമായ വിവരം ഉടൻ അറിയിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.