കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Kochi International Airport ) ഗർഭനിരോധന ഉറയിൽ (Condom) പൊതിഞ്ഞ് ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ (Gold Smuggling) ശ്രമിച്ച രണ്ട് പേർ പിടിയിൽ. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ സിദ്ധാർഥ് മധുസൂദനൻ, നിതിൻ ഉണ്ണികൃഷ്ണൻ എന്നിവരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.
സ്വർണ മിശ്രിതം ക്യാപ്സൂൾ രൂപത്തിലാക്കി ഗർഭ നിരോധന ഉറകളിൽ പൊതിഞ്ഞ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമം. ഒരു കോടിയോളം രൂപ വിലവരുന്ന 1.9 കിലോ സ്വർണമാണ് കസ്റ്റംസ് ഇരുവരിൽ നിന്നും പിടികൂടിയത്. ഇതിൽ സിദ്ധാർത്ഥിന്റെ പക്കൽ നിന്നും 1.1 കിലോയും നിതിന്റെ പക്കൽ നിന്നും 851 ഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്.
നേരത്തെ വിഗ്ഗിൽ ഒളിപ്പിച്ച് സ്വർണം കടത്തുന്നതിനിടെ വാരണാസി വിമാനത്താവളത്തിൽ ഒരാൾ പിടിയിലായിരുന്നു. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരനാണ് പിടിയിലായത്. എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
32.97 ലക്ഷം മൂല്യം വരുന്ന 646 ഗ്രാം സ്വര്‍ണമാണ് ഉരുക്കി കവറിലാക്കി വിഗ്ഗില്‍ ഒളിപ്പിച്ചിരുന്നത്. മൊട്ടയടിച്ച തലയില്‍ സ്വര്‍ണം കവറിലാക്കി വച്ചശേഷം വിഗ് ധരിക്കുകയായിരുന്നു.
അതേസമയം മറ്റൊരു യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി. 12.14 ലക്ഷം വില വരുന്ന 238.2 ഗ്രാം സ്വര്‍ണമണ് പിടികൂടിയത്. കാര്‍ട്ടണ്‍ പൊതിയാന്‍ ഉപയോഘിച്ച പ്ലാസ്റ്റിക് കവറിന്റെ ഇടയിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
Also Read-Arrest | പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 67-കാരന്‍ അറസ്റ്റില്‍
Moral Policing| ഭർത്താവുമായി അകന്നുകഴിയുന്ന യുവതിയെയും രാത്രി വീട്ടിലെത്തിയ യുവാവിനെയും നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു
കോട്ടയം (Kottayam) തിരുവാർപ്പ് ചെങ്ങളത്ത് (Chengalam) ഭർത്താവുമായി അകന്ന് ഒറ്റയ്ക്ക് കഴിയുന്ന യുവതിയുടെ വീട്ടിൽ രാത്രി എത്തിയ യുവാവിനെ നാട്ടുകാർ ചേർന്ന് തടഞ്ഞ് വച്ച് പൊലീസിന് കൈമാറി. സദാചാരക്കാർ ചമഞ്ഞ് നാട്ടുകാർ നടത്തിയ ഇടപെടൽ അക്ഷരാർത്ഥത്തിൽ പൊലീസിനു പുലിവാലായി. ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചെങ്കിലും പ്രായപൂർത്തിയായവരാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും കണ്ടെത്തിയതിനെ തുടർന്നു കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി ചെങ്ങളത്തായിരുന്നു സംഭവം. നാലു വർഷമായി ഭർത്താവുമായി പിരിഞ്ഞ് കഴിയുകയാണ് യുവതി. ഇവരുടെ വീട്ടിൽ സ്ഥിരമായി ആളുകൾ എത്തുന്നതായി നാട്ടുകാർ ആരോപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ശനിയാഴ്ച രാത്രി നാട്ടുകാർ സദാചാര പൊലീസ് ചമഞ്ഞ് രംഗത്ത് എത്തിയത്. തുടർന്നു, ഇവിടെ രാത്രിയെത്തിയ യുവാവിനെയും യുവതിയെയും വീട്ടിൽ എത്തി നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു.
Also read- Arrest | ലോഡ്ജിൽ യുവതിയെ കെട്ടിയിട്ട് പീഡനം; പ്രതി പിടിയിൽ
തുടർന്ന്, നാട്ടുകാർ ചേർന്ന് കുമരകം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന്, കുമരകം പൊലീസ് സംഘം സ്ഥലത്ത് എത്തി ഇരുവരെയും സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. യുവതിയുടെ ഭർത്താവ് അയ്മനം സ്വദേശിയാണ്. ഇയാളുടെ നിർദേശം അനുസരിച്ചാണ് നാട്ടുകാർ ചേർന്ന് ഇരുവരെയും പിടികൂടിയതെന്ന് നാട്ടുകാർ പൊലീസിനോടു പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Condom, Crime news, Gold smuggling, Kochi Airport