• HOME
  • »
  • NEWS
  • »
  • crime
  • »
  • Theft | വീട്ടുകാര്‍ ഗേറ്റിന് മുന്നില്‍ നില്‍ക്കെ തുറന്നിട്ട വീട്ടില്‍ മോഷണം; 33 പവന്‍ സ്വര്‍ണം കവര്‍ന്നു

Theft | വീട്ടുകാര്‍ ഗേറ്റിന് മുന്നില്‍ നില്‍ക്കെ തുറന്നിട്ട വീട്ടില്‍ മോഷണം; 33 പവന്‍ സ്വര്‍ണം കവര്‍ന്നു

ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കാഴ്ച വരവ് കാണുന്നതിനായി വീട്ടുകാര്‍ ഗേറ്റിന് അടുത്ത് നല്‍ക്കുമ്പോഴായിരുന്നു മോഷണം നടന്നത്.

  • Share this:
    കാസര്‍കോട്: വീട്ടുകാര്‍ വീടിന് പുറത്ത് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കാഴ്ച വരവ് കാണുന്നതിനിടെ മോഷം(Theft) കാസര്‍കോട് മീപ്പുഗിരിയിലെ ലോകേഷിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കള്ളന്‍ കൊണ്ടു പോയത്.

    ഉദയഗിരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കാഴ്ച വരവ് കാണുന്നതിനായി വീട്ടുകാര്‍ ഗേറ്റിന് അടുത്ത് നല്‍ക്കുമ്പോഴായിരുന്നു മോഷണം നടന്നത്.

    അലമാരയില്‍ സൂക്ഷിച്ച 33 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷം പോയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷം നടന്നത്. ഈ സമയത്ത് വീട് തുറന്നിട്ട നിലയിലായിരുന്നു. നാല് മാല, രണ്ട് ലോക്കറ്റ്, 13 സെറ്റ് കമ്മല്‍, അഞ്ച് സെറ്റ് വള മറ്റ് ആഭരണങ്ങള്‍ ഉള്‍പ്പടെ 12 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Theft | ഒന്നര ലക്ഷം രൂപ വരുന്ന 35 വര്‍ഷം പഴക്കമുള്ള ചെമ്പ് പാത്രം, കഴുകിയിട്ടിരുന്ന നാല് ഷര്‍ട്ടുകള്‍; ചാക്ക് കൊണ്ട് തലമൂടി മോഷ്ടാവ്

    ഒന്നരലക്ഷം രൂപ വരുന്ന ചെമ്പ് പാത്രം മോഷ്ടിച്ച്(Theft) കടന്ന് കളഞ്ഞ് മോഷ്ടാവ്(Thief). വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന ചെമ്പ് പാത്രമാണ് മോഷ്ടിച്ചത്. കരുവാറ്റ എസ്എന്‍ കടവിന് സമീപം സൗപര്‍ണികയില്‍ ശശീന്ദ്രന്റെ വീട്ടില്‍ നിന്നാണ് 35 വര്‍ഷം പഴക്കമുള്ള ചെമ്പ് പാത്രം കഴിഞ്ഞദിവസം മോഷണം പോയത്.

    Also Read-Arrest | പോലീസിന്റെ ചോദ്യം ചെയ്യലില്‍ പതറി; ബൈക്കില്‍ കറങ്ങി നടന്ന യുവാക്കളെ മയക്കുമരുന്നുമായി പിടികൂടി

    വീടിന് സമീപം കഴുകി ഇട്ടിരുന്ന നാല് ഷര്‍ട്ടുകളും മോഷ്ടാക്കള്‍ അപഹരിച്ചു. ചെമ്പ് പാത്രം ഷെഡില്‍ നിന്ന് ഇറക്കി വീടിന്റെ പിറകില്‍ കൂടി ഉരുട്ടിക്കൊണ്ട് പോവുകയായിരുന്നു. പുലര്‍ച്ചെ രണ്ടു മണിയോടുകൂടി ഒരാള്‍ റോഡിന്റെ സൈഡില്‍ കൂടി പാത്രം ഉരുട്ടിക്കൊണ്ടു പോകുന്ന ദൃശ്യം സമീപ വീട്ടിലെ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

    Also Read-Laptop Thief | വഞ്ചിച്ച കാമുകിയോടുള്ള പ്രതികാരം; മെഡിക്കല്‍ കോളേജുകൾ കേന്ദ്രീകരിച്ച് ലാപ്ടോപ്പ് മോഷണം നടത്തിയ യുവാവ് പിടിയിൽ

    ചെമ്പിനൊപ്പം ഇരുന്ന ചാക്ക് കൊണ്ട് തല മൂടിയിരുന്നു. സ്ഥലവുമായി പരിചയമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹരിപ്പാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
    Published by:Jayashankar AV
    First published: