നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്; 37 ലക്ഷം രൂപയുടെ സ്വർണ്ണം കണ്ണൂരിൽ പിടികൂടി

    വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്; 37 ലക്ഷം രൂപയുടെ സ്വർണ്ണം കണ്ണൂരിൽ പിടികൂടി

    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമം വർദ്ധിക്കുന്നതിനാൽ പരിശോധന കർശനമാക്കി കസ്റ്റംസ്

    Gold

    Gold

    • Share this:
    കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താനുള്ള ശ്രമം വർദ്ധിക്കുന്നതിനാൽ പരിശോധന കർശനമാക്കി കസ്റ്റംസ് വിഭാഗം. ഇന്ന് പുലർച്ചെ 1.15ന് ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശികളായ 4 പേരിൽ നിന്ന് പിടികൂടിയത് 725ഗ്രാം തൂക്കം വരുന്ന 37ലക്ഷം രൂപയുടെ സ്വർണ്ണം.

    ക്രൂഡ് രൂപത്തിലും പൊടി രൂപത്തിലും, ആഭരണങ്ങളായും, നാണയങ്ങളായും കട്ടികളായും പാന്റിന്റെ അരക്കെട്ടിലും ശരീരത്തിലും ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്.
    TRENDING:ഒബാമ, ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്...! അമേരിക്കയിൽ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു [NEWS]Porn Website| പ്ലസ് ടു ഫലമറിയാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്; വിദ്യാർഥികളും രക്ഷിതാക്കളും ഞെട്ടി [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]
    ചെങ്ങള സ്വദേശി കേമ്പല സിദ്ദിഖ്, കാഞ്ഞങ്ങാട് സ്വദേശി മാടമ്പിലാത്ത് ഇർഷാദ്, ചട്ടഞ്ചാൽ സ്വദേശി മുഹമ്മദ് അബ്ദുൽ ഖാദർ, പെരിയ സ്വദേശി മാണിമൂല അബ്ദുള്ള മുഹമ്മദ് റിയാസ് എന്നിവരാണ് കസ്റ്റംസിന്റെ വലയിലായത്.

    കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ വികാസ്, സൂപ്രണ്ട്മാരായ വിപി ബേബി, പി സി ചാക്കോ,നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, മനോജ്‌ യാദവ്, ജോയ് സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട സംഘമാണ് സ്വർണം പിടികൂടിയത്. ഈ മാസം കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2കോടിയോളം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയിട്ടുള്ളത്.
    Published by:user_49
    First published:
    )}