നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • അടിവസ്ത്രത്തിൽ 48 ലക്ഷം രൂപയുടെ സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ യുവതി പിടിയിൽ

    അടിവസ്ത്രത്തിൽ 48 ലക്ഷം രൂപയുടെ സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ യുവതി പിടിയിൽ

    കുട്ടികളുമായി യാത്ര ചെയ്യുന്ന സ്ത്രീകളെ സംശയിക്കില്ല എന്ന ധാരണയിലാണ് കള്ളക്കടത്ത് ശ്രമം.

    • Share this:
    കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്തിന് സ്ത്രീകളും. ഇന്ന് 48 ലക്ഷം രൂപയുടെ സ്വർണമാണ് ഒരു സ്ത്രീയിൽ നിന്ന് പിടികൂടിയത്.

    ഇന്ന് പുലർച്ചെ നാലുമണിക്ക് എത്തിയാ ഗോ എയറിന്റെ G8 4013 വിമാനത്തിലെ യാത്രക്കാരിയെയാണ് കസ്റ്റംസ് വലയിലാക്കിയത്. ദുബായിൽ നിന്നാണ് ചൊക്ലി സ്വദേശിയായ 35കാരി എത്തിയത്. 949 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്.

    അടിവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. ഇവർക്ക് ഒപ്പം രണ്ട് വയസായ കുട്ടിയും ഉണ്ടായിരുന്നു. കുട്ടികളുമായി യാത്ര ചെയ്യുന്ന സ്ത്രീകളെ സംശയിക്കില്ല എന്ന ധാരണയിലാണ് കള്ളക്കടത്ത് ശ്രമം.

    You may also like:കരൺ ജോഹറിന്റെ പേര് പറഞ്ഞാൽ തന്നെ ഒഴിവാക്കാമെന്ന് പറഞ്ഞു; ലഹരിമരുന്ന് കേസിൽ എൻസിബിക്കെതിരെ ക്ഷിതിജ്

    അസിസ്റ്റൻറ് കമ്മീഷണർ മധുസൂദനൻ ഭട്ടിൻറെ നേതൃത്വത്തിലുള്ള സംഘത്തിന് കള്ളക്കടത്തിന് സംബന്ധിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സുപ്രണ്ടുമാരായ കെ സുകുമാരൻ, മാധവൻ സി വി, ജ്യോതിലക്ഷ്മി, സന്ദീപ് കുമാർ , ഇൻസ്പെക്ടർമാരായ രാജു കെ വി , അശോക് കുമാർ , സോണിത്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് കള്ളകടത്ത് ശ്രമം പൊളിച്ചത്.

    ചൊക്ലി സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്ന് കസ്റ്റംസ് സംഘത്തിന് കളളകടത്ത് ശ്യംഗലയെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
    Published by:Naseeba TC
    First published:
    )}