കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 55 ലക്ഷം രൂപയാണ് രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത്. റിയാദിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരിയിൽ നിന്നാണ് 582.64 ഗ്രാം സ്വർണം പിടികൂടിയത്. 30 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം സാനിട്ടറി നാപ്കിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു.
മറ്റൊരു യാത്രക്കാരനിൽ നിന്ന് 25 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി. ഇറ്റലിയിൽ നിന്ന് എത്തിയ യാത്രക്കാനിൽ നിന്നാണ് 480.25 ഗ്രാം സ്വർണം പിടികൂടിയത്. ഖത്തർ എയർവേസിന്റെ ഫ്ലൈറ്റിലാണ് ഇവർ എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.