തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. ക്വാലാലംപൂരിൽ നിന്ന് എത്തിയ എയർ ഏഷ്യ വിമാനത്തിലെ യാത്രക്കാരനിൽ നിന്ന് 66 ലക്ഷം രൂപ വില വരുന്ന രണ്ട് കിലോ സ്വർണമാണ് പിടികൂടിയത്.
പുതുക്കോട്ടെ സ്വദേശി മുരുഗേശ (34) അറസ്റ്റിലായി. സ്വർണം കനംകുറഞ്ഞ പാളികളായി കടത്താനായിരുന്നു ശ്രമം. ടെലിവിഷൻ സ്റ്റാന്റിന്റെ ട്യൂബുകളിൽ മടക്കിവെച്ച നിലയിലായിരുന്നു സ്വർണം. ഒൻപത് പാളികളായിട്ടായിരുന്നു അവ ഒളിച്ചുവച്ചിരുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.