ചെരുപ്പിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 69 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ ബെംഗളുരുവിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ബെംഗളുരുവിലേക്ക് ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. 69.4 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാളുടെ ചെരുപ്പിനിടയിൽ നിന്നും കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ച്ച സ്വർണം കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ്(CBIC) ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. യാത്രക്കാരൻ ധരിച്ചിരുന്ന ചെരുപ്പിനടിയിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
View this post on Instagram
സ്ലിപ്പറിനിടയിൽ അറയുണ്ടാക്കി അതിൽ സ്വർണക്കട്ടികൾ വെക്കുകയായിരുന്നു. ചെരുപ്പിനുള്ളിൽ നിന്നും സ്വർണം പുറത്തെടുക്കുന്നതിന്റെ വീഡിയോ ആണ് സിബിഐസി പുറത്തുവിട്ടത്. ഇൻഡിഗോ 6E 76 വിമാനത്തിലാണ് യാത്രക്കാരൻ എത്തിയത്.
ബാങ്കോക്കിൽ നിന്നും എത്തിയ യാത്രക്കാരനോട് യാത്രയുടെ ഉദ്ദേശം ആരായുകയായിരുന്നു. ചികിത്സാ ആവശ്യത്തിന് എത്തിയതാണെന്ന് അറിയിച്ചെങ്കിലും ഇതിന്റെ രേഖകൾ ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. ഇതോടെയാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. യാത്രക്കാരനെ വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കി. ബാഗുകളും ചെരുപ്പുകളും പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
1.2 കിലോഗ്രാമിന്റെ 24 ക്യാരറ്റിന്റെ നാല് സ്വർണകട്ടികളാണ് പിടിച്ചെടുത്തത്. ചെരുപ്പിൽ നിന്നും സ്വർണം പുറത്തെടുക്കുന്ന വീഡിയോ ഇതിനകം 1.8 മില്യൺ ആളുകളാണ് കണ്ടുകഴിഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.