• HOME
 • »
 • NEWS
 • »
 • crime
 • »
 • Kaapa | കുപ്രസിദ്ധ ഗുണ്ട ചെങ്കീരി ഷൈജു കാപ്പാ നിയമപ്രകാരം അറസ്റ്റിൽ; പതിനഞ്ചോളം കേസുകളിൽ പ്രതി

Kaapa | കുപ്രസിദ്ധ ഗുണ്ട ചെങ്കീരി ഷൈജു കാപ്പാ നിയമപ്രകാരം അറസ്റ്റിൽ; പതിനഞ്ചോളം കേസുകളിൽ പ്രതി

ചെങ്കീരി ഷൈജുവിനെതിരായ കേസുകളെല്ലാം തന്നെ ആയുധം കൊണ്ട് മാരകമായ ദേഹോപദ്രവം ഏൽപ്പിക്കൽ, കൊലപാതകശ്രമം, മോഷണം തുടങ്ങിയ വകുപ്പുകൾക്ക് രജിസ്റ്റർ ചെയ്തതാണ്

shaiju_arrest

shaiju_arrest

 • Share this:
  കൊല്ലം: പതിനഞ്ചോളം കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ ഉൾപ്പെട്ട പേരയം മുളവന കുമ്പളം ഷൈജു ഭവനിൽ സലിം പോളിന്‍റെ മകൻ ചെങ്കീരി എന്നറിയപ്പെടുന്ന ഷൈജുവിനെയാണ്(28) കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാൾ കുണ്ടറ പോലീസ് സ്റ്റേഷനിൽ ഏകദേശം പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്.

  കേസുകളെല്ലാം തന്നെ ആയുധം കൊണ്ട് മാരകമായ ദേഹോപദ്രവം ഏൽപ്പിക്കൽ, കൊലപാതകശ്രമം, നരഹത്യാശ്രമം, മോഷണം തുടങ്ങിയ വകുപ്പുകൾക്ക് രജിസ്റ്റർ ചെയ്തതാണ്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്മേലാണ് ജില്ലാ കളക്ടർ കരുതൽ തടങ്കലിന് ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ ബി രവി ഐ പി എസിന്‍റെ നിർദ്ദേശാനുസരണം കുണ്ടറ ഐ എസ് എച്ച് ഒ മഞ്ചുലാലിൻറെ നേതൃത്വത്തിൽ എസ് ഐ മാരായ ബാബുകുറുപ്പ്, നവീൻ, എ എസ് ഐ സതീശൻ , സി പി ഒ മാരായ ദീപക്, അനിലാൽ, റിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

  പതിനാലുകാരിയായ മകളെ നിരന്തരം പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ

  തൃശൂർ: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ജീവപരന്ത്യം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തത്തിന് പുറമെ 15 വർഷം കഠിനതടവിനും ശിക്ഷിച്ചിട്ടുണ്ട്. പോക്സോ കേസിൽ രണ്ട്‌ സെക്ഷനുകളിലായാണ്‌ ജീവപര്യന്തവും 12 വർഷത്തെ കഠിനതടവും ശിക്ഷിച്ചത്‌. ഇത് കൂടാതെ മകളെ സംരക്ഷിക്കേണ്ട പിതാവാണ് പ്രതി എന്നതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്‌ട്‌ പ്രകാരം മൂന്നു കൊല്ലം കഠിന തടവ്‌ അധികമായി അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു. കൊടുങ്ങല്ലൂർ മേത്തല വയലമ്പം സ്വദേശിയായ 48കാരനെയാണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എൻ വിനോദാണ്‌ ശിക്ഷിച്ചത്. പോക്സോ ആക്ട്‌, ഇന്ത്യൻ ശിക്ഷാ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ്‌ കോടതി ശിക്ഷ വിധിച്ചത്.

  Also Read- പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് പോയി; രഹസ്യമായി ചെന്നൈയിൽ ഇറങ്ങിയ മലയാളി അറസ്റ്റിൽ

  2019-ലാണ്‌ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 2019 ഫെബ്രുവരി മുതൽ 2020 ജനുവരി 30 വരെ തുടർച്ചയായി 14 വയസുള്ള കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ക്ഷേത്രത്തിൽപോയ സമയത്തായിരുന്നു ഏറ്റവും ഒടുവിൽ പീഡനം നടന്നത്. ഈ സംഭവത്തിന് ശേഷം കുട്ടി അധ്യാപികയോടും സഹപാഠിയായ പെൺകുട്ടിയോടും വിവരം പറഞ്ഞു. ഇതേത്തുടർന്ന് സ്കൂൾ അധികൃതർ സംഭവം ചൈൽഡ്‌ ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.

  ചൈൽഡ്‌ ലൈൻ പ്രവർത്തകർ കൊടുങ്ങല്ലൂർ പൊലീസിൽ വിവരം അറിയിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ജാമ്യം ലഭിക്കാതെ വിചാരണ തടവുകാരനായി ജയിലിലാണുള്ളത്‌. 14 വയസ്സ്‌ മാത്രം പ്രായമുള്ള സ്വന്തം മകളോട് വീട്ടിനകത്ത് വച്ച് മാസങ്ങളോളം ക്രൂരത കാണിച്ച പിതാവ് ഒരു ദയയും അർഹിക്കുന്നില്ലെന്ന്‌ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു വാദിച്ചു.
  Published by:Anuraj GR
  First published: