• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പൊലീസുകാരനെ കൊല്ലാന്‍ ശ്രമിച്ച അക്രമിസംഘം പിടിയില്‍

News18 Malayalam
Updated: April 2, 2018, 9:36 PM IST
പൊലീസുകാരനെ കൊല്ലാന്‍ ശ്രമിച്ച അക്രമിസംഘം പിടിയില്‍
Image only for representational purpose
News18 Malayalam
Updated: April 2, 2018, 9:36 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊലീസ് ഉദ്യോഗസ്ഥനെയും വഴിയാത്രക്കാരനെയും കൊലപ്പെടുത്താൻ ശ്രമിച്ച അക്രമി സംഘം പിടിയിലായി. കമുകിൻകോട് പള്ളിപ്പെരുനാൾ ഡ്യൂട്ടിക്കിടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ ആക്രമിക്കപ്പെട്ടത്.

നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രതീഷ്, പ്രദേശിക ഗായകൻ റെജി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇക്കഴിഞ്ഞ പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.

ആക്രമികൾ ഇരുവരുടെയും കൈകൾ തല്ലി ഒടിച്ചിരുന്നു. സംഭവത്തിൽ ആറാലുംമൂട്ടിലെ കുപ്രസിദ്ധ ഗുണ്ട വിഷ്ണു, വെൺപകൽ സ്വദേശികളുടെ പേടിസ്വപ്നമായ പക്കി ദീപക് എന്നിവരാണ് ഇന്ന് പിടിയിലായത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായ ഗുണ്ടകളെന്ന് പൊലീസ് പറഞ്ഞു.

പള്ളിപ്പെരുനാളിന് ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന രതീഷിനെ സ്കൂട്ടറിലെത്തിയ മൂന്നഗ സംഘം കമ്പി വടികൊണ്ട് അടിച്ച് വീഴ്ത്തുകായിരുന്നുവെന്ന് ദൃക്സാക്ഷികൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പള്ളിയിൽ ഗാനമേളയ്ക്കെത്തിയ പാട്ടുകാരൻ റെജിയേയും ഒപ്പമുണ്ടായിരുന്ന പ്രശാന്തിനെയും അടിച്ച് വീഴ്ത്തിയ ശേഷമാണ് പ്രതികൾ പൊലീസ് ഉദ്യോഗസ്ഥനെ കല്ലെറിയുകയും കമ്പിവടിക്കൊണ്ട് അടിക്കുകയും ചെയ്തത്. അക്രമിസംഘത്തിലെ ബാക്കിയുള്ളവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
First published: February 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...