• HOME
 • »
 • NEWS
 • »
 • crime
 • »
 • GOONDA KAKKA ANEESH HACKED TO DEATH IN THIRUVANANTHAPURAM AFTER BEING RELEASED FROM JAIL

കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ വെട്ടിക്കൊന്നു; കൊല ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ

രാത്രി കാക്ക അനീഷ് ചില മോഷണങ്ങൾ നടത്തിയിരുന്നതായും അതിനുശേഷം മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നും സൂചനയുണ്ട്.

കാക്ക അനീഷ്

കാക്ക അനീഷ്

 • Share this:
  തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ (28) വെട്ടിക്കൊന്നു. നേമം നരുവാമൂട് സ്റ്റേഷൻ പരിധിയിലുള്ള മുളയ്ക്കൽ എന്ന സ്ഥലത്തെ ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
  ഞായറാഴ്ച പുലർച്ചെയാണ് ഒരാള്‍ വെട്ടേറ്റു മരിച്ച വിവരം പൊലീസ് അറിയുന്നത്. സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാക്ക അനീഷാണ് കൊല്ലപ്പെട്ടതെന്ന് മനസ്സിലായത്.

  അക്രമിച്ചവരെക്കുറിച്ചു വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും സി ഐ പറ‍ഞ്ഞു. രാത്രി കാക്ക അനീഷ് ചില മോഷണങ്ങൾ നടത്തിയിരുന്നതായും അതിനുശേഷം മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തുന്നത്.

  നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ അനീഷ് കാപ്പ ചുമത്തി കരുതൽ തടങ്കലിലായിരുന്നു. ജയിലിലെത്തിക്കും മുന്‍പുള്ള സ്രവപരിശോധന കഴിഞ്ഞു നിരീക്ഷണത്തിലിരിക്കവെ ക്വറന്റീൻ കേന്ദ്രത്തിന് പുറത്തുവച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. പിന്നീട് അറസ്റ്റിലായ അനീഷ് ദിവസങ്ങൾക്കു മുൻപാണ് ജയിലിൽനിന്നിറങ്ങിയത്. കൊല നടത്തിയവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണ്.

  അമ്മയുടെ അറിവോടെ 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 2 പേർകൂടി അറസ്റ്റിൽ

  അമ്മയുടെ അറിവോടെ 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ രണ്ടുപേരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ടിപ്പർ ലോറി ഡ്രൈവറായ ഹരിപ്പാട് പടിപ്പുര വടക്കേതിൽ ഷിബിൻ (32), തിരുവനന്തപുരം വക്കം കടയ്ക്കാവൂർ ഷെമി മൻസിലിൽ ഡോക്ടർ എന്ന് വിളിക്കുന്ന മുഹമ്മദ് ഷിറാസ് (36) എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷിറാസിനെ കടയ്ക്കാവൂരിൽനിന്നും ഷിബിനെ ഹരിപ്പാട്ടുനിന്നുമാണ് പൊലീസ് പിടികൂടിയത്.

  സംഭവത്തിൽ കുട്ടിയുടെ അമ്മയാണ് രണ്ടാം പ്രതി. ഇവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ സ‍ർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 28നാണ് കേസിനാസ്പദമായ സംഭവം. ‌കല്യാണം കഴിക്കാമെന്ന് പറഞ്ഞ് ഷിബിൻ പെൺകുട്ടിയെ വിശ്വസിപ്പിച്ചിരുന്നുവെന്നും ഇത് കുട്ടിയുടെ അമ്മയുടെ അറിവോടെയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. തുടർന്നാണ് 28ന് ഉച്ചയ്ക്ക് ഷിബിനും മുഹമ്മദ് ഷിറാസും കൂടി ബൈക്കിൽ എത്തി കുട്ടിയെ വീട്ടിൽ നിന്ന് ഷിബിന്റെ വീട്ടിലേക്ക് കൊണ്ടു പോയത്.

  കുട്ടിയെ ഷിബിന്റെ അമ്മയെയും അച്ഛനെയും കാണിക്കാൻ വേണ്ടിയെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടു പോയത്. ഷിബിന്റെ വീട്ടിൽവച്ച് ഒന്നിലധികം തവണ പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് മുഹമ്മദ് ഷിറാസ് കുട്ടിയെ തന്റെ കടയ്ക്കാവൂരെ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു. അന്ന് വൈകിട്ട് തന്നെ കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രണ്ടാനച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. 29ന് ഇവർ കുട്ടിയെ തിരികെ ചെങ്ങന്നൂരിൽ എത്തിച്ച് ബസിൽ കയറ്റി വീട്ടിലേക്ക് വിടുകയായിരുന്നു.

  29ന് പെൺകുട്ടി വീട്ടിൽ എത്തിയ വിവരം സമീപവാസികൾ പഞ്ചായത്ത് അംഗത്തെ അറിയിച്ചു. പഞ്ചായത്ത് അംഗം പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് പെൺകുട്ടിയോട് വിവരങ്ങൾ തിരക്കുകയും കൗൺസലിങ്ങിന് വിധേയമാക്കുകയും ചെയ്തു. അപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ ഇത് സ്ഥിരീകരിച്ചു. ഷിബിൻ പല തവണ കുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. കൂടാതെ ഇയാൾക്ക് പെൺവാണിഭത്തിനായി വാട്സാപ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി.

  ആറന്മുള എസ്എച്ച്ഒ പി എം ലിബു, എസ്ഐ എസ് എസ് രാജീവ്, സിപിഒമാരായ രാകേഷ്, ജോബിൻ, രാജേഷ്, രാജൻ എന്നിവരടങ്ങിയ ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

  പെൺകുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ശിശു സംരക്ഷണ സ്ഥാപനത്തിൽ പെൺകുട്ടിയെ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പെൺകുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റിയത്.
  Published by:Rajesh V
  First published:
  )}