HOME /NEWS /Crime / ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്; കോട്ടയത്ത് കുഞ്ഞാവ കരുതല്‍ തടങ്കലില്‍

ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്; കോട്ടയത്ത് കുഞ്ഞാവ കരുതല്‍ തടങ്കലില്‍

നരഹത്യകേസില്‍ ജാമ്യത്തില്‍ കഴിഞ്ഞുവരികയാണ് കാപ്പാ നിയമപ്രകാരം സുജേഷിനെ അറസ്റ്റ് ചെയ്തത്

നരഹത്യകേസില്‍ ജാമ്യത്തില്‍ കഴിഞ്ഞുവരികയാണ് കാപ്പാ നിയമപ്രകാരം സുജേഷിനെ അറസ്റ്റ് ചെയ്തത്

നരഹത്യകേസില്‍ ജാമ്യത്തില്‍ കഴിഞ്ഞുവരികയാണ് കാപ്പാ നിയമപ്രകാരം സുജേഷിനെ അറസ്റ്റ് ചെയ്തത്

  • Share this:

    കോട്ടയം: നിരവധി ക്രിമിനല്‍ പ്രതിയും സ്ഥിരം പ്രശ്‌നക്കാരനും ഗുണ്ടയുമായ കുഞ്ഞാവയെ കരുതല്‍ തടങ്കലിലാക്കി. കൊലപാതകശ്രമം, കവര്‍ച്ച, ക്വട്ടേഷന്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുജേഷ് എന്ന കുഞ്ഞാവയെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ കളക്ടര്‍ കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവിട്ടത്.

    തുടര്‍ന്ന് സുജേഷിനെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി. ഏറ്റുമാനൂര്‍, കുറുവിലങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുണ്ടാ ആക്രമങ്ങളും, മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി ആക്രമിച്ച് പരിക്കേല്‍പ്പിക്കുക, വസ്തുവകകള്‍ നശിപ്പിക്കുക തുടങ്ങിയ കേസുകളില്‍ പ്രതിയായിരുന്നു സുജേഷ്.

    നരഹത്യകേസില്‍ ജാമ്യത്തില്‍ കഴിഞ്ഞുവരികയാണ് കാപ്പാ നിയമപ്രകാരം സുജേഷിനെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ അറിയിച്ചു.

    Also Read-സാധനങ്ങള്‍ വില്‍ക്കാനെന്ന വ്യാജേന വീട്ടിലെത്തി വീട്ടമ്മയെ ആക്രമിച്ച യുവാവിനെ മകള്‍ ഓടിച്ചിട്ട് പിടികൂടി

    Attack | പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തി എസ്ഐയെ വാള്‍ കൊണ്ട് വെട്ടിയ പ്രതിയെ സാഹസികമായി പിടികൂടിയ വീഡിയോ

    ആലപ്പുഴ: സ്‌കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ് ഐയെ വാള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ്‌ഐ പ്രതിയെ പിടികൂടി. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചാര്‍ജുള്ള എസ്‌ഐ വി ആര്‍ അരുണ്‍ കുമാറിനാണ് (37) പരിക്കേറ്റത്.

    നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണു പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പൊലീസ് സ്റ്റേഷനു സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.

    വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ് ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്‌കൂട്ടറില്‍ വന്ന പ്രതി പാറ ജംഗ്ഷനില്‍ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്‌കൂട്ടര്‍ വട്ടം വെച്ചു. ജീപ്പില്‍ നിന്നും ഇറങ്ങിയ എസ് ഐയെ വാള്‍ ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചത് കൈകൊണ്ട് തടയുമ്പോള്‍ വിരലുകളില്‍ പരിക്കേല്‍ക്കുകയായിരുന്നു.

    പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ സാഹസികമായി പിടികൂടി. വിരലുകളില്‍ മുറിവേറ്റത് കാരണം ഏഴ് സ്റ്റിച്ച് ഇടേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ കുമാര്‍ നൂറനാട് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്.

    First published:

    Tags: Crime news, Kottayam