കോട്ടയം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യന് എന്ന ശരത് രാജ് അറസ്റ്റില്‍ (Arrest). മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിനുള്ളില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തിയതിനെതുടര്‍ന്ന് ബസ് ജീവനക്കാര്‍ പൊലീസില്‍ (Police) വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഷാന്‍ കൊലക്കേസ് പ്രതിയായ ഗുണ്ട കെഡി ജോമോന്റെ എതിര് സംഘത്തിന്റെ നേതാവാണ് സൂര്യന്.
സൂര്യന്റെ സംഘാംഗം എന്ന പേരിലാണ് ജോമോന് പത്തൊമ്പതുകാരനായ ഷാനെ കൊന്നത്. ഈ സംഭവത്തിന് ശേഷം കോട്ടയം ഈസ്റ്റ് പൊലീസ് സൂര്യനെ ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കുറച്ച് നാളുകളായി തൃശ്ശൂര്‍ കേന്ദ്രീകരിച്ചായിരുന്നു സൂര്യന്റെ പ്രവര്‍ത്തനങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വീണ്ടും കോട്ടയത്ത് എത്തിയത്. ഇയാളെ വിശദമായ ചോദ്യം ചെയ്ത ശേഷം നാളെ കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്യും. സൂര്യനൊപ്പം സംഘാംഗം അനക്സ് ഷിബുവും പൊലീസ് പിടിയിലായിട്ടുണ്ട്.
Also read:
Online Fraud | ഡിജിപിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; അധ്യാപികയിൽ നിന്നും 14 ലക്ഷം തട്ടി; നൈജീരിയക്കാരൻ ഡൽഹിയിൽ അറസ്റ്റിൽArrest | മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാല് പോലീസുകാർക്ക് കുത്തേറ്റുതിരുവനന്തപുരം: കല്ലമ്പലത്ത് മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂന്നതിനിടെ( Arrest) നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. മയക്കുമരുന്ന് കേസ് പ്രതി അനസിനെ പിടികൂടുന്നതിനിടെയാണ് പോലീസുകാര്‍ക്ക് കുത്തേറ്റത്. കല്ലമ്പലം പോലീസ് (Police) സ്റ്റേഷനിലെ നാല് പോലീസുകാരെയാണ് അനസ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
ശ്രീജിത്ത്, വിനോദ്, ചന്തു, ജയന് എന്നീ പോലീസുകാര്‍ക്കാണ് കുത്തേറ്റത്. ഇവര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
സംഭവം നടന്ന ഉടന്‍ തന്നെ സ്ഥലത്ത് കൂടുതല്‍ പോലീസുകാര്‍ എത്തി അനസിനെ അനസിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ക്കെതിരെ ഇരുപതോളം കേസുകളുണ്ട്. ഇയാളെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു ഇതേ തുടര്‍ന്ന അറസ്റ്റ് ചെയ്യാന്‍ എത്തിയ പോലീസുകാരെ പ്രതി ആക്രമിച്ചത്.
Acid Attack | യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; മുന്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്തൊടുപുഴ: ഇടുക്കിയില്‍ യുവതിയുടെ മുഖത്തേക്ക് മുന്‍ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ഇടുക്കി മുട്ടത്താണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മഞ്ഞപ്ര സ്വദേശിനിയായ സോനയെ (25) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് മുട്ടം സ്വദേശിയായ മുന്‍ ഭര്‍ത്താവ് രാഹുല്‍ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുലുമായി പിരിഞ്ഞുകഴിയുകയാണ് സോന.
സോന താമസിക്കുന്ന വീട്ടില്‍ കയറിയാണ് ആക്രമണം. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതിയെ മുട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.