• HOME
  • »
  • NEWS
  • »
  • crime
  • »
  • Goonda arrested | പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ

Goonda arrested | പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ

പിടിയിലായത് കാപ്പാ നിയമം ചുമത്തിയ പ്രതി. പല്ലന്‍ ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ചിരുന്നു

പല്ലൻ ഷൈജു

പല്ലൻ ഷൈജു

  • Share this:
പോലീസ് കാപ്പ ചുമത്തിയ ഗുണ്ടാ നേതാവ് പല്ലൻ ഷൈജു (Pallan Shaiju) പിടിയിൽ. വയനാട്ടിലെ ഒരു റിസോർട്ടിൽ നിന്നുമാണ് ഷൈജുവിനെ മലപ്പുറം കോട്ടക്കൽ പോലീസ് പിടികൂടിയത്. തൃശ്ശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്ന പല്ലന്‍ ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു.

മലപ്പുറം കോട്ടക്കൽ പൊലീസ് വയനാട്ടിലെ റിസോട്ടിൽ നിന്നാണ് ഷൈജുവിനെ അറസ്റ്റ് ചെയ്തത്. ഒട്ടേറെ കൊലപാതക, ഹൈവേ കവർച്ച കേസുകളിലെ പ്രതിയായ ഷൈജു കോടാലി ശ്രീധരന്‍റെ കൂട്ടാളിയായിരുന്നു. കൊടകര, പുതുക്കാട്, തൃശ്ശൂര്‍, എറണാകുളം, ചെങ്ങമനാട്, സുല്‍ത്താന്‍ ബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്റ്റേഷനുകളിലും, കർണ്ണാടക ഗുണ്ടല്‍പേട്ട് പോലീസ്‌ സ്റ്റേഷനിലും പല്ലൻ ഷൈജുവിനെതിരെ കേസുകളുണ്ട്.

കാപ്പ ചുമത്തിയ കൊടകര സ്വദേശിയായ ഇയാൾക്ക് തൃശ്ശൂർ ജില്ലയിൽ ഒരു വർഷം പ്രവേശന വിലക്കുണ്ട്. ഇത് ലംഘിച്ചാൽ മൂന്നു വർഷം വരെ വിചാരണ കൂടാതെ ശിക്ഷ ലഭിക്കും. ഇന്ന് പുലർച്ചയാണ് കോട്ടക്കൽ സി.ഐയുടെ നേതൃത്വത്തിൽ ഇയാളെ വയനാട്ടിലെ ഒരു റിസോർട്ടിൽ നിന്ന് പിടികൂടിയത്. മലപ്പുറം എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

2007ൽ രജിസ്റ്റർ ചെയ്ത ഒരു കേസിലാണ് കോട്ടക്കൽ പോലീസ് പല്ലൻ ഷൈജുവിനെ പിടികൂടിയത്. അന്ന് കോഴിചെന നിന്നും ഒരാളെ കാറിൽ തട്ടികൊണ്ടുപോയി പണം കവർന്നു എന്നായിരുന്നു പരാതി. ഒരു ലക്ഷത്തോളം രൂപയാണ് പല്ലൻ ഷൈജുവും സംഘവും കവർന്നത്. 2009ൽ പോലീസ് ഇയാൾക്ക് എതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷൈജു പിടിയിലായ സാഹചര്യത്തിൽ, കൂടുതൽ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ കൂടി റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്.

തൃശൂർ ജില്ലയിൽ നിന്ന് പുറത്താക്കിയതിനുശേഷമാണ് പൊലീസിനെ വെല്ലുവിളിച്ചുകൊണ്ടുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
'ഞാനിപ്പോൾ കടലിലാ, നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ...' എന്ന് പറഞ്ഞുകൊണ്ടാണ് പൊലീസിനെ ഷൈജു വെല്ലുവിളിച്ചത്. രണ്ട് മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരുന്നു.

തൃശൂർ ജില്ലയിലെ നെ​ല്ലാ​യി പ​ന്ത​ല്ലൂ​ർ മ​ച്ചി​ങ്ങ​ൽ വീ​ട്ടി​ൽ ഷൈ​ജുവാണ് പല്ലൻ ഷൈജു എന്ന പേരിൽ അറിയിപ്പെടുന്നത്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നിരവധി കേസുകളിൽ പ്രതിയാണ്. തൃശ്ശൂർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ദോഗ്രയു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃശ്ശൂർ റേഞ്ച് ഡെപ്യൂട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ എ. ​അ​ക്ബ​റാ​യിരുന്നു ഷൈ​ജു​വി​നെ നാടു​ക​ട​ത്തി​യ​ത്. പോലീസിനെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോ വൈറലായി 10 ദിവസം തികയും മുമ്പേയാണ് കോട്ടയ്ക്കൽ പോലീസ് ഷൈജുവിനെ പിടികൂടിയത്.

Summary: Goonda leader Pallan Shaiju was arrested by Malappuram police from a resort in Wayanad. Pallan Shaiju, who was expelled from Thrissur district was absconding after challenging the police on social media
Published by:user_57
First published: