HOME » NEWS » Crime » GOONDA LEADER WAS BEATEN TO DEATH INSIDE HIS HOUSE IN ALAPPUZHA BY A FORMER GANG MEMBER

ഗുണ്ടാ നേതാവിനെ വീട്ടി‍ൽ കയറി അടിച്ചുകൊന്നു; ആക്രമിച്ചത് മുൻ സംഘാംഗം

ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവൻ ഉണ്ടായിരുന്നെങ്കിലും ഏതാനും സമയത്തിനകം മരിച്ചു. നെടുമുടി, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ 2 കൊലപാതകക്കേസുകളിൽ പ്രതിയാണ് അഭിലാഷ്.

News18 Malayalam | news18-malayalam
Updated: April 12, 2021, 9:55 AM IST
ഗുണ്ടാ നേതാവിനെ വീട്ടി‍ൽ കയറി അടിച്ചുകൊന്നു; ആക്രമിച്ചത് മുൻ സംഘാംഗം
കൊല്ലപ്പെട്ട അഭിലാഷ്
  • Share this:
ആലപ്പുഴ: ഗുണ്ടാനേതാവും രണ്ട് കൊലപാതകം ഉൾപ്പെടെ 25ലേറെ കേസുകളിൽ പ്രതിയുമായ പുന്നമട അഭിലാഷ് (42) മർദനമേറ്റ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 12.15ന് ആലപ്പുഴ കൈനകരി തേവർകാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്. അഭിലാഷിന്റെ സംഘത്തിലെ മുൻ അംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാൾ വീടുകയറി ആക്രമിക്കുകയായിരുന്നുവെന്നു നെടുമുടി പൊലീസ് വ്യക്തമാക്കി.

Also Read- പാനൂരിലെ CPM പ്രവർത്തകൻ രതീഷിന്റെ ദുരൂഹമരണത്തില്‍ വളയത്ത് കൂടുതല്‍ പരിശോധന; കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ എവിടെ?

മർദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തിയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവൻ ഉണ്ടായിരുന്നെങ്കിലും ഏതാനും സമയത്തിനകം മരിച്ചു. നെടുമുടി, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ 2 കൊലപാതകക്കേസുകളിൽ പ്രതിയാണ് അഭിലാഷ്. പുളിങ്കുന്ന്, നെടുമുടി, ആലപ്പുഴ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലായി ഇരുപത്തഞ്ചോളം കേസുകളുണ്ട്. കൈനകരിയിൽ അനിയൻ എന്നയാളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കഴിഞ്ഞു നിൽക്കുകയായിരുന്നു.

Also Read-എഞ്ചിൻ നിലച്ചിട്ടും മനോധൈര്യം കൈവിടാതെ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന്‍റെ പൈലറ്റുമാർ

കുട്ടനാട്ടിൽ മാത്രം അഭിലാഷിനെതിരെ 15 കേസുണ്ട്. കൈനകരി ബോട്ട് ജെട്ടിയിൽ തൊഴിലാളികളെ ആക്രമിച്ച കേസിൽ ഈയിടെ പൊലീസ് അഭിലാഷിനെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടനാട്ടിൽ ഷൂട്ടിങ് നടത്തിയ സിനിമാ സംഘത്തെ ആക്രമിച്ച കേസിലും പ്രതിയാണ്. ഒരു മകനുണ്ട്.

ഡിവൈഎഫ്ഐ നേതാവിന് നേരെ ആസിഡ് ആക്രമണം


ആസിഡ് ആക്രമണത്തിൽ ഡിവൈഎഫ്ഐ നേതാവിന് ഗുരുതര പരിക്ക്. ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ജിയോ പയസിന് (25) നേരെയാണ് ആസിഡ് ആക്രമണം നടന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ചേലപ്പാട് മിനിപ്പടിയില്‍ വച്ചാണ് ആക്രമണം നടന്നത്. ജിയോയും പിതാവും സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തി ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ജിയോയെ ആദ്യം കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് സൂചന. കാരക്കൊമ്പിൽ പയസ് എന്നയാളാണ് ജിയോയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇയാളും ജിയോയുടെ കുടുംബവും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ തുടർച്ചയായി ആയിരുന്നു ആക്രമണം.

Also Read-മൂന്നരക്കോടിയുടെ ഇൻഷുറന്‍സ് തുകയ്ക്കായി ഭർത്താവിനെ കൊലപ്പെടുത്തി 57കാരി

ആസിഡ് ആക്രമണ ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട പയസിന് നേരെയും ആക്രമണം ഉണ്ടായി. ഇയാളുടെ വാഹനം കത്തിക്കുകയും ചെയ്തു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാളെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങൾ അല്ല ആക്രമണത്തിന് പിന്നിലെന്നാണ് കോതമംഗലം പൊലീസ് നല്‍കുന്ന വിവരം. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Published by: Rajesh V
First published: April 12, 2021, 9:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories