• HOME
 • »
 • NEWS
 • »
 • crime
 • »
 • കൊച്ചിയിൽ ഗുണ്ടാ സംഘത്തിന്റെ പരസ്യവിചാരണ; എതിർ സംഘത്തിൽപ്പെട്ടയാളെ നഗ്നനാക്കി മർദിച്ചു

കൊച്ചിയിൽ ഗുണ്ടാ സംഘത്തിന്റെ പരസ്യവിചാരണ; എതിർ സംഘത്തിൽപ്പെട്ടയാളെ നഗ്നനാക്കി മർദിച്ചു

തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം ഗുണ്ടാസംഘം ഇയാളെ ആശുപത്രിയിൽ തള്ളുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കൊച്ചിയിൽ (Kochi) ഗുണ്ടാ സംഘത്തിന്റെ (Gang of Goons) പരസ്യവിചാരണ. എതിർ സംഘത്തിൽപ്പെട്ടയാളെ നഗ്നാക്കി മർദിച്ചു. മരണ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി രഹസ്യ കേന്ദ്രത്തിലായിരുന്നു മർദ്ദനം. കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന് (Police) പ്രതികളെ പിടികൂടാനായില്ല.

  ഒരിടവേളയ്ക്കു ശേഷം കൊച്ചിയിൽ ഗുണ്ടാ സംഘങ്ങൾ തലപൊക്കുകയാണ്.  ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ കൊച്ചിയിൽ യുവാവിന് ക്രൂര മർദ്ദനമേറ്റു. ആലപ്പുഴ സ്വദേശിയായ ആന്‍റണി ജോണിക്കാണ്  മർദ്ദനമേറ്റത്. തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം ഗുണ്ടാസംഘം ഇയാളെ ആശുപത്രിയിൽ തള്ളുകയായിരുന്നു. ചെലവന്നൂരിലെ സുഹൃത്തിന്‍റെ അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയപ്പോഴാണ് തമ്മനം ഫൈസൽ അടക്കമുള്ള സംഘം യുവാവിനെ മർദ്ദിച്ച് കാറിൽ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 11 ന് രാത്രി ആളുകൾ നോക്കി നിൽക്കെയായിരുന്നു ഇത്. തുടർന്ന് പ്രതികളിലൊരാളുടെ ചളിക്കവട്ടത്തെയും അങ്കമാലിയിലെയും രഹസ്യ കേന്ദ്രത്തിലെത്തിച്ചും മർദ്ദനം തുടർന്നു. യുവാവിനെ പൂർണ നഗ്നനാക്കിയായിരുന്നു സംഘത്തിന്റെ മർദ്ദനം.

  പരാതിപ്പെട്ടാൽ കുടുംബത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ആശുപത്രിയിൽ ബൈക്കിൽ നിന്ന് വീണാണ് അപകടമെന്നായിരുന്നു ആദ്യം പറഞ്ഞത്. മർദ്ദനമേറ്റ യുവാവ് ഗുണ്ടാ നേതാവ് മരട് അനീഷിന്‍റെ സുഹൃദ് സംഘത്തിലുള്ള വ്യക്തിയാണ്. മർദ്ദിച്ചവർ എതിർ ചേരിയിലും. സുബിരാജിന്‍റെ വീട്ടിൽ ഫൈസലിനെ അന്വേഷിച്ച്  ജോണി  വാളുമായി എത്തിയത് ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നാണ് മറുവിഭാഗത്തിന്‍റെ വാദം. സംഭവത്തിൽ തമ്മനം ഫൈസൽ, സുബ്ബരാജ്,  ചളിക്കവട്ടം സുന്ദരൻ,  അനൂപ് അടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് വിശദീകരിക്കുന്നത്.

  നാളുകൾക്കുശേഷം ഗുണ്ടാ സംഘങ്ങൾ വീണ്ടും നഗരത്തിൽ പരസ്യ ഏറ്റുമുട്ടലുകൾ നടത്തുന്നത് പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പരസ്പരമുള്ള ഏറ്റുമുട്ടലുകളിലേക്ക്  ഇവർ തമ്മിലുള്ള വഴക്കുകൾ നീളുന്നത് നഗരത്തിൻറെ സ്വൈര്യം നശിപ്പിക്കുന്നതിനോടൊപ്പം വലിയ ക്രമസമാധാന ഭീഷണിയുമാണ് ഉയർത്തുന്നത്. നഗരത്തിൽ അടുത്തിടെ ലഹരിമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ ഗുണ്ടാസംഘങ്ങളുടെ ശക്തമായ സാന്നിധ്യമാണ് ഇത് വെളിപ്പെടുത്തുന്നത്. പല കേസുകളിലും സംഘങ്ങൾ അകമ്പടി സേവിക്കുന്നതായി വിവരമുണ്ട് . എന്നാൽ ഈ കേസുകളിലൊന്നും കാര്യമായ അന്വേഷണം ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം.

  Also read- മരുമകൾ നട്ടുവളർത്തിയ തൈയ്യിലെ പപ്പായ അമ്മായിയമ്മ പറിച്ചു; കണ്ണൂരിൽ യുവതി അമ്മായിയമ്മയെ വെട്ടി

  പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ കുത്തിപരിക്കേല്‍പ്പിച്ചു; തുടര്‍ന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

  വയനാട്: പ്രണയം(Love) നിരസിച്ചതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിയെ കുത്തിപരിക്കേല്‍പ്പിച്ച്(Stabbed) യുവാവ് ആത്മഹത്യയ്ക്ക്(Suicide)  ശ്രമിച്ചു. പാലക്കാട് മണ്ണാര്‍കാട് സ്വദേശിയായ ദീപു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്കിടി ഓറിയന്റല്‍ കോളേജിന് സമീപത്തുവെച്ചായിരുന്നു യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്.

  സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. ആക്രമണത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ദീപു നിലവില്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലാണുള്ളത്. പുല്‍പ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിങ് വിദ്യര്‍ഥിയാണ്.

  Also Read-തമിഴ്നാട്ടില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പത്തും പതിനേഴും വയസുള്ള കുട്ടികളടക്കം നാലുപേര്‍ പിടിയില്‍

  സമൂഹമാധ്യമം വഴിയാണ് ദീപു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പ്രവാസിയായ ദീപു അവധിയ്ക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനായി ലക്കിടിയില്‍ എത്തുകയായിരുന്നു. ബന്ധത്തിന് താത്പര്യം ഇല്ലെന്നറിയിച്ചെതിനെ തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. സംഭവസമയത്ത് യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
  Published by:Naveen
  First published: