HOME » NEWS » Crime » GOONS THREATENED TO DESTROY THE GROOMS CAR FOR LOVE MARRIAGE IN KOZHIKKOD

പ്രണയ വിവാഹം; കോഴിക്കോട് പട്ടാപ്പകല്‍ വരന്റെ കാർ തകർത്ത് ഗുണ്ടാസംഘത്തിന്റെ ഭീഷണി

പെൺകുട്ടിയുടെ അമ്മാവന്മാരായ കബീർ, മൻസൂർ എന്നിവരുടെ നേൃത്വത്തിലായിരുന്നു ഗുണ്ടാ സംഘത്തിന്റെ ആക്രമണം.

News18 Malayalam | news18-malayalam
Updated: December 4, 2020, 4:19 PM IST
പ്രണയ വിവാഹം; കോഴിക്കോട് പട്ടാപ്പകല്‍ വരന്റെ കാർ തകർത്ത് ഗുണ്ടാസംഘത്തിന്റെ ഭീഷണി
News18
  • Share this:
കോഴിക്കോട്: പ്രണയിച്ച് വിവാഹം കഴിച്ചതിന് പട്ടാപ്പകൽ  കൊയിലാണ്ടിയില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം.  കാര്‍ തടഞ്ഞു നിർത്തിയാണ് എട്ടംഗസംഘം ആക്രമണം നടത്തിയത്. വരനും സുഹൃത്തുക്കളും സഞ്ചരിച്ച രണ്ട് കാറുകൾ  ഈ സംഘം അടിച്ചു തകർക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വടിവാളും ഇരുമ്പ് പൈപ്പും ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് സംഘം വരനെയും സുഹൃത്തുക്കളെയും നേരിട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കൊയിലാണ്ടി സ്‌റ്റേഷൻ പരിധിയിലെ നടേരി എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. വധുവിന്റെ അമ്മാവന്മാരാണ് ആക്രമികളെന്നാണ് സൂചന.

കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് സാലിഹും നടേരി സ്വദേശിനിയായ പെൺകുട്ടിയുമായുള്ള വിവാഹം മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞിരുന്നു. രജിസ്‌റ്റർ വിവാഹമായിരുന്നു. പിന്നീട് മതപരമായ ചടങ്ങുകളുമായി വിവാഹം നടത്താൻ വധുവിന്റെ പിതാവ്  വരനെയും കൂട്ടരെയും ക്ഷണിച്ചു വരുത്തുകയായിരുന്നു.  ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.

രണ്ടു കാറുകളിലാണ് വരനും സംഘവും എത്തിയത്. ഇവർക്കു നേരെയാണ് പെൺകുട്ടിയുടെ അമ്മാവന്മാരായ കബീർ, മൻസൂർ എന്നിവരുടെ നേൃത്വത്തിലുള്ള ഗുണ്ടാസംഘം അക്രമണം നടത്തിയത്.

നാട്ടുകാർ ഇടപെട്ടതോടെയാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായത്.അതേസമയം പരാതി നൽകിയിട്ടും പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ല ആരോപണവും ശക്തമായിട്ടുണ്ട്.
Published by: Aneesh Anirudhan
First published: December 4, 2020, 4:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories