തിരുവനന്തപുരം: കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സണ്‍ (33, കുളത്തൂർ സ്റ്റേഷൻ കടവ് സ്വദേശി അഖിൽ (22), കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി വിജീഷ് (36) എന്നിവരാണ് പിടിയിലായത്. തുമ്പയില്‍ യുവാവിന്റെ കാല് ബോംബെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതികളാണ് മൂന്നുപേരും.
സംഘ തലവനായ ലിയോണ്‍ ജോണ്‍സണ്‍ കാപ്പ തടവ് കഴിഞ്ഞ പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ആയുധങ്ങളുമായി കഠിനംകുളം പൊലീസിന്റെ പിടിയിലായത്.
ലിയോണ്‍ ജോണ്‍സണിന്റെ നേതൃത്വത്തില്‍ മറ്റൊരു ഗുണ്ടാ ആക്രമണത്തിന് പദ്ധതിയിടുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഠിനംകുളത്തെ ഒളിത്താവളത്തില്‍ നിന്നാണ് മൂവരെയും പിടികൂടിയത്.
Also Read- തൃശൂരിൽ അമ്മയും രണ്ടു മക്കളും വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
വടിവാള്‍, മഴു, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കഠിനംകുളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ ചോദ്യം ചെയ്ത് വരുന്നു. ആരെയാണ് ഇവര്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ അറിയേണ്ടതിനാല്‍ വിഷയത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
കാപ്പ തടവ് കഴിഞ്ഞ് പുറത്തുവന്ന് ഉടന്‍ തന്നെ കൂട്ടാളികളെ ലിയോണ്‍ ജോണ്‍സണ്‍ വിളിച്ചുകൂട്ടണമെങ്കില്‍ വ്യക്തമായ ആക്രമണ പദ്ധതി ഇവര്‍ക്ക് ഉണ്ടാകണമെന്നാണ് പൊലീസ് കരുതുന്നത്. നിലവില്‍ ചോദ്യം ചെയ്യലില്‍ യാതൊരുവിധ കൂസലുമില്ലാതെ ഇവര്‍ ഒന്നും വിട്ടുപറയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ എത്തി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.
Also Read- തൃശ്ശൂരിൽ പന്ത്രണ്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 48-കാരന്‍ അറസ്റ്റില്‍
പിടിയിലായവർക്ക് കഴക്കൂട്ടം, തുമ്പ, പേട്ട, അയിരൂർ, കഠിനംകുളം, മംഗലപുരം സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ലിയോൺ ജോൺസന് മാത്രം 28 ഓളം കേസുകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.