• HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യപിച്ച് സ്ത്രീകളായ രോഗികളോട് അപമര്യാദയായി പെരുമാറിയ സർക്കാർഡോക്ടർ അറസ്റ്റിൽ

മദ്യപിച്ച് സ്ത്രീകളായ രോഗികളോട് അപമര്യാദയായി പെരുമാറിയ സർക്കാർഡോക്ടർ അറസ്റ്റിൽ

ഒ.പി യിൽ ഡോക്ടറെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് ആണ് അപമര്യാദയായി പെരുമാറിയത്

  • Share this:

    കോഴിക്കോട്: കുറ്റ്യാടി സർക്കാർ ആശുപത്രി ക്യാഷ്യാലിറ്റി വിഭാഗത്തിൽ രോഗികളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർ അറസ്റ്റിലായി. കോഴിക്കോട് നന്മണ്ട സ്വദേശി ഡോക്ടർ വി ബി വിപിനെയാണ് കുറ്റ്യാടി സി.ഐ. ഇ.കെ ഷിജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

    ഇന്ന് വൈകിട്ട് നാലു മണിക്കാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഒ.പി യിൽ ഡോക്ടറെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് ആണ് അപമര്യാദയായി പെരുമാറിയത്. തുടർന്ന് രോഗികൾ ബഹളമുണ്ടാക്കി.

    ഇതോടെ ആശുപത്രിയിൽ എച്ച്.എം സി യോഗത്തിൽ പങ്കെടുത്തിരുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി ഉൾപെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. ഇവർ ഉടൻതന്നെ വിവരം കുറ്റ്യാടി പോലീസിനെ അറിയിക്കുകയായിരുന്നു.

    Also Read- വിവാഹിതയായ 26കാരിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചതിന് ബസ് ഡ്രൈവർ അറസ്റ്റിൽ

    വൈകാതെ സ്ഥലത്തെത്തിയ പൊലീസ് സംഘം ഡോക്ടറെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയിൽ ഡോക്ടർ മദ്യപിച്ചിരുന്നുവെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. ഡോക്ടർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

    News Summary- A doctor was arrested for misbehaving with patients in the casualty department of the Kuttyadi government hospital. Kuttyadi police arrested Dr. VB Vipin, a native of Kozhikode Nanmanda

    Published by:Anuraj GR
    First published: