നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 52 വയസായിട്ടും വിവാഹം നടക്കുന്നില്ല; 'ജ്യോത്സന്മാരുടെ' സഹായം തേടിയ ആൾക്ക് നഷ്ടമായത് 97 ലക്ഷം രൂപ

  52 വയസായിട്ടും വിവാഹം നടക്കുന്നില്ല; 'ജ്യോത്സന്മാരുടെ' സഹായം തേടിയ ആൾക്ക് നഷ്ടമായത് 97 ലക്ഷം രൂപ

  ഉദ്യോഗസ്ഥന്‍റെ കുടുംബം ദുരാത്മാക്കളുടെ പിടിയിലാണെന്നും ഇതിൽ നിന്നും മോചനം നേടാൻ ഒരു എരുമയെ ബലികൊടുക്കണമെന്നുമാണ് ആദ്യം അറിയിച്ചത്

  Fraud Case

  Fraud Case

  • Share this:
   വഡോദര: വ്യാജ ജ്യോത്സ്യന്മാരുടെ തട്ടിപ്പിനിരയായി സർക്കാര്‍ ഉദ്യോഗസ്ഥന് നഷ്ടമായത് ഒരു കോടിയോളം രൂപ. എല്ലാവിധ പ്രശ്നങ്ങളും തീരാന്‍ മാർഗങ്ങൾ ഉണ്ടെന്ന് വാഗ്ദാനം ചെയ്ത് 96.8 ലക്ഷം രൂപയാണ് വിവിധ കാലയളവിലായി വ്യാജജ്യോത്സന്മാരുടെ സംഘം ഇയാളിൽ നിന്നും തട്ടിയെടുത്തത്. ഡൽഹിയിൽ നിന്നുള്ള സംഘമാണ് ഗുജറാത്ത് സുബാൻപുര സ്വദേശിയായ 52 കാരനെ തട്ടിപ്പിനിരയാക്കിയത്.

   അൻപത് വയസ് പിന്നിട്ടിട്ടും വിവാഹം ഒന്നും ശരിയാകാത്ത നിരാശയിലായിരുന്നു ഉദ്യോഗസ്ഥൻ. ഇയാൾ പറയുന്നതനുസരിച്ച് 2018 ജനുവരിയിലണ് തട്ടിപ്പു സംഘത്തിന്‍റെ ആദ്യ കോൾ ഇദ്ദേഹത്തെ തേടിയെത്തിയത്. അയോധ്യ രാമജന്മഭൂമിയിൽ നിന്നുള്ള ജ്യോതിഷി ആണെന്നായിരുന്നു വിളിച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. ഉദ്യോഗസ്ഥനോട് ജോലിവിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ഇയാൾ, എന്ത് പ്രശ്നം ഉണ്ടെങ്കിലും പങ്കുവയ്ക്കാനും ആവശ്യപ്പെട്ടു.

   Also Read-ഹോംവർക്ക് ചെയ്യുന്നതിനിടെ ഉറങ്ങി വീണു; കവിളിൽ പല്ലിയുടെ പാടുമായി ഉണര്‍ന്നെഴുന്നേറ്റ് കുട്ടി

   ജ്യോത്സരുടെ വാക്ക് വിശ്വസിച്ചയാൾ തന്‍റെ സങ്കടങ്ങള്‍ തുറന്നു പറഞ്ഞു. ഇതുവരെ വിവാഹിതനായിട്ടില്ലെന്നും ഒറ്റയ്ക്കാണ് കഴിയുന്നതെന്നും വെളിപ്പെടുത്തി. ഇതുകേട്ട ജ്യോത്സൻ ഇയാളോട് ജനനത്തീയതി ചോദിച്ചറിഞ്ഞു.  35-40 വയസിന് ഇടയിൽ പ്രായമുള്ള ഒരു സ്ത്രീയുമായി വിവാഹം ഉടൻ തന്നെ നടക്കുമെന്നും ഒരു മകൻ ജനിക്കുമെന്നും പ്രവചിക്കുകയും ചെയ്തു. ഇത് കേട്ടതോടെ ജ്യോത്സനിലുള്ള വിശ്വാസം ഇരട്ടിയായി. ഇതോടെയാണ് തട്ടിപ്പ് സംഘം മുതലെടുപ്പ് തുടങ്ങിയത്.

   Also Read-മൂത്തമകളുടെ ചികിത്സയ്ക്കായി 12കാരിയായ ഇളയ മകളെ വിറ്റ് മാതാപിതാക്കൾ

   ഉദ്യോഗസ്ഥന്‍റെ കുടുംബം ദുരാത്മാക്കളുടെ പിടിയിലാണെന്നും ഇതിൽ നിന്നും മോചനം നേടാൻ ഒരു എരുമയെ ബലികൊടുക്കണമെന്നുമാണ് ആദ്യം അറിയിച്ചത്. അതുപോലെ മരിച്ചു പോയ മാതാപിതാക്കളുടെ ശാന്തിക്കായും വീട്ടിൽ അഭിവൃദ്ധിയുണ്ടാകാനും നിരവധി അനുഷ്ഠാന കര്‍മ്മങ്ങളും വേണ്ടി വരുമെന്നും അതിനായി പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന് വേണ്ടി പശുക്കളെ ദാനം ചെയ്യുമെന്നും രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ പ്രാർഥന നടത്തുമെന്നും കൂടി വ്യക്തമാക്കിയ ശേഷമായിരുന്നു പണം ആവശ്യപ്പെട്ടത്.

   'ഇതിന് പിന്നാലെ തന്നെ ഇരയ്ക്ക് ഒരേ സംഘത്തിൽ നിന്നുള്ള വ്യത്യസ്ത ആളുകളിൽ നിന്നും കോളുകള്‍ വരാൻ തുടങ്ങി. 'ജ്യോതിഷി', ഋഷി എന്നൊക്കെ പരിചയപ്പെടുത്തിയായിരുന്നു കോളുകൾ' എന്നാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എൻ കെ വ്യാസ് അറിയിച്ചത്. ഓരോ തവണ ഓരോ ആളുകളും വിളിച്ച് ആവശ്യപ്പെടുന്ന തുക ഇയാൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫർ ചെയ്തു കൊടുക്കുകയായിരുന്നു പതിവ്. ഒടുവിൽ തട്ടിപ്പ് മനസിലാക്കി വന്നപ്പോഴേക്കും ഏറെ വൈകി. 97 ലക്ഷത്തോളം രൂപ അപ്പോഴേക്കും അയാൾക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു.

   Also Read-പീഡനശ്രമം ചെറുത്ത വിദ്യാർഥിനിയെ തീകൊളുത്തി റോഡിൽ ഉപേക്ഷിച്ചു; കൂട്ടുകാരി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

   ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ പരാതിക്കാരനായ ഉദ്യോഗസ്ഥൻ തന്‍റെ ജ്യോത്സനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല എന്നതു തന്നെയാണ്. ഫോൺ വഴി മാത്രമുള്ള പരിചയം വച്ചാണ് ഇത്രയും വലിയൊരു തട്ടിപ്പിന് അയാൾ ഇരയാകുന്നതും. വഞ്ചിക്കപ്പെട്ടു എന്ന് വ്യക്തമായതോടെയാണ് സർക്കാർ ഉദ്യോഗസ്ഥന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പണം ട്രാൻസ്ഫർ ചെയ്തു നല്‍കിയ അക്കൗണ്ട് വിവരങ്ങൾ അനുസരിച്ച് അജ്ഞാതരായ ഒൻപത് പേർ ഉൾപ്പെടെ പതിനാറ് പേർക്കെതിരെയാണ് പരാതി.   'തട്ടിപ്പ് സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഇവർ ഡല്‍ഹിയിൽ നിന്നുള്ളവരാണെന്നാണ് തെളിഞ്ഞത്. രണ്ട് പേർ ഉടൻ തന്നെ അറസ്റ്റിലാകും' മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
   Published by:Asha Sulfiker
   First published:
   )}