• HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രളയം ബാധിക്കാത്ത CPM നേതാവിന്റെ അക്കൗണ്ടിൽ എത്തിയത് പത്തര ലക്ഷം രൂപ; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് കളക്ടർ

പ്രളയം ബാധിക്കാത്ത CPM നേതാവിന്റെ അക്കൗണ്ടിൽ എത്തിയത് പത്തര ലക്ഷം രൂപ; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് കളക്ടർ

പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് പരമാവധി നാല് ലക്ഷം രൂപ അനുവദിക്കാനാണ് സർക്കാർ നിർദ്ദേശം. ഇതു പോലും മറി കടന്നാണ് പ്രളയം ബാധിക്കാത്ത സിപിഎം നേതാവിന് പത്തര ലക്ഷം രൂപ അനുവദിച്ചത്.

News18

News18

  • Share this:
    കൊച്ചി: സി.പി.എം നേതാവിനു വേണ്ടി പ്രളയ ദുരിതാശ്വാസ സഹായത്തിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. പ്രളയം ബാധിക്കാത്ത സി.പി.എം നേതാവിന് പത്തര ലക്ഷം രൂപ അനുവദിച്ചതാണ് വിവാദമായത്. തട്ടിയെടുത്ത തുക  നേതാവിന്റെ അക്കൗണ്ടില്‍ നിന്ന് തിരിച്ചു പിടിക്കാനും പൊലീസ് അന്വേഷണം നടത്താനും  ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

    കളക്ടറേറ്റിലെ ദുരിതാശ്വാസ സെല്ലിന്റെ ചുമതല വഹിച്ചിരുന്ന ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത്.  കാക്കനാട് നിലംപതിഞ്ഞ മുകളിലെ താമസക്കാരനായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം.എം അന്‍വറിനാണ് ജില്ലാ ഭരണകൂടം പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്.

    ജനുവരി 24നാണ് അയ്യനാട് സര്‍വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാല്‍ ലക്ഷം രൂപയുടെ അവസാന ഗഡു എത്തിയത്. ആകെ കിട്ടിയത് 10, 54,000 രൂപയില്‍ നിന്ന് അന്‍വര്‍ അഞ്ച് ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ജില്ലാ കളക്ടര്‍ പണം തിരിച്ചുപിടിച്ചെങ്കിലും ക്രമക്കേടില്‍ ഇതുവരെ അന്വേഷണമുണ്ടായില്ല.

    ബാങ്ക് സെക്രട്ടറിക്ക് സംശയം തോന്നിയതിനെ തുടർന്ന് കളക്ടറെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. അതേസമയം പ്രളയ സഹായത്തിന് താന്‍ അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് അന്‍വര്‍ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം.

    പ്രളയത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് പരമാവധി നാല് ലക്ഷം രൂപ അനുവദിക്കാനാണ് സർക്കാർ നിർദ്ദേശം. ഇതു പോലും മറി കടന്നാണ് പ്രളയം ബാധിക്കാത്ത സിപിഎം നേതാവിന് പത്തര ലക്ഷം രൂപ അനുവദിച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു വിജിലന്‍സിനും മുഖ്യമന്ത്രിക്കും പരാതി നൽകി.

    Also Read 'കിളിമൊഴി' കേട്ട് വീണു പോയത് ആയിരത്തിലധികം പേർ; സെക്സ് ചാറ്റിംഗിനൊടുവിൽ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ
    Published by:Aneesh Anirudhan
    First published: