• HOME
  • »
  • NEWS
  • »
  • crime
  • »
  • പെരിയ ഇരട്ടക്കൊലപാതകം; CBI അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ നൽകി സർക്കാർ

പെരിയ ഇരട്ടക്കൊലപാതകം; CBI അന്വേഷണ ഉത്തരവിനെതിരെ അപ്പീൽ നൽകി സർക്കാർ

കൊലപാതകവുമായി ബന്ധപ്പെട്ട്ഗൂഢാലോചന ഉള്‍പ്പടെയുള്ളവ അന്വേഷിച്ചാണ് കുറ്റപത്രം നല്‍കിയതെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

  • Share this:
    കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിടാനുള്ള ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയായയെന്നും പ്രതികളെയെല്ലാം അറസ്റ്റുചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അപ്പീൽ. പ്രതികളെ അറസ്റ്റു ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

    കൊലപാതകവുമായി ബന്ധപ്പെട്ട്ഗൂഢാലോചന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചാണ് കുറ്റപത്രം നല്‍കിയതെന്നും അപ്പീൽ അപേക്ഷയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.

    പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണം സി.ബി.ഐക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ്  ഇറക്കുന്നതിനിടെ പൊലീസിനെ ഹൈക്കോടതി  രൂക്ഷമായി വിമർശിച്ചിരുന്നു. കുറ്റപത്രം കോടതി റദ്ദാക്കുകയും ചെയ്തു.

    രാഷ്ട്രീയ കൊലപാതകമല്ല, വ്യക്തിവിരോധമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇരട്ടക്കൊല ആസൂത്രണം ചെയ്തു നടപ്പാക്കിയതാവാന്‍ സാധ്യതയുണ്ട്. പ്രതികള്‍ സിപിഎമ്മുകാരാണ്. സത്യത്തിനായി നിലകൊള്ളാന്‍ കോടതിക്കു ബാധ്യതയുണ്ടെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ പറഞ്ഞു.

    സാക്ഷി മൊഴികളേക്കാൾ പ്രതികള്‍ പറഞ്ഞ കാര്യങ്ങളാണു പൊലീസ് വിശ്വസിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരെ പ്രതിചേര്‍ത്തില്ല. ആദ്യപ്രതിയുടെ മൊഴി വച്ചാണ് കുറ്റപത്രം തയാറാക്കിയത്. ഈ കുറ്റപത്രത്തില്‍ വിചാരണ നടന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. പൊലീസ് അന്വേഷണം നീതിപൂര്‍വ്വമല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

    2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.

    Also Read 'രാഷ്ട്രീയ കൊലയല്ലെന്ന വാദം അംഗീകരിക്കാനാകില്ല'; പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

    സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്‍ (45), ഏച്ചിലടുക്കത്തെ സി.ജെ.സജി എന്ന സജി ജോര്‍ജ് (40), തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുംകല്‍ സ്വദേശിയും തെങ്ങു കയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം.സുരേഷ് (27), ഓട്ടോ ഡ്രൈവര്‍ ഏച്ചിലടുക്കത്തെ കെ.അനില്‍കുമാര്‍ (35), കല്ല്യോട്ടെ ജി.ഗിജിന്‍ (26), ജീപ്പ് ഡ്രൈവര്‍ കല്ല്യോട്ടെ പ്ലാക്കാത്തൊട്ടിയില്‍ ആര്‍.ശ്രീരാഗ് എന്ന കുട്ടു (22), കുണ്ടംകുഴി മലാംകാട്ടെ എ.അശ്വിന്‍ (അപ്പു-18), പാക്കം വെളുത്തോളിയിലെ എ.സുബീഷ് (29), തന്നിത്തോട്ടെ എം.മുരളി (36), തന്നിത്തോട്ടെ ടി.രഞ്ജിത്ത് (46), പ്രദീപ് എന്ന കുട്ടന്‍ (42), ആലക്കോട് ബി.മണികണ്ഠന്‍, പെരിയയിലെ എന്‍.ബാലകൃഷ്ണന്‍, കെ.മണികണ്ഠന്‍ എന്നിവരാണ് 1 മുതല്‍ 14 വരെ പ്രതികള്‍.

    Also Read പെരിയ ഇരട്ട കൊലപാതക കേസ് ഹൈക്കോടതി സി.ബി.ഐ.ക്ക് വിട്ടു

    First published: