• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒന്നാം റാങ്കുകാരന്റെ ജോലി തെറിപ്പിക്കാന്‍ വ്യാജസത്യവാങ്മൂലം; ബന്ധുവായ സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍


Updated: October 10, 2018, 4:44 PM IST
ഒന്നാം റാങ്കുകാരന്റെ ജോലി തെറിപ്പിക്കാന്‍ വ്യാജസത്യവാങ്മൂലം; ബന്ധുവായ സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Updated: October 10, 2018, 4:44 PM IST
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബന്ധുവിന്റെ പേരില്‍ വ്യജസത്യവാങ്മൂലം നല്‍കി ജോലി തെറിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലാ കോടതിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനും നെയ്യാറ്റിന്‍കര ഇരുമ്പില്‍ സ്വദേശിയുമായ ജി.അഖില്‍(24) ആണ് അറസ്റ്റിലായത്.

കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡുകളിലേക്കു സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ ക്ലറിക്കല്‍ തസ്തികയിലേക്കു പരീക്ഷ എഴുതി ഒന്നാം റാങ്ക് നേടിയ ഇരുമ്പില്‍ സ്വദേശി അനില്‍രാജിന്റെ ജോലിയാണ് അടുത്തബന്ധവും അയല്‍വാസിയുമായ അഖില്‍ വ്യജസത്യവാങ്മൂലത്തിലൂടെ തെറിപ്പിച്ചത്.

അനില്‍ രാജെന്ന വ്യാജേന അഡൈ്വസ് മെമ്മോ കൈപ്പറ്റിയ അഖില്‍ തനിക്ക് മറ്റൊരു ജോലി ഉണ്ടെന്നും ഈ ജോലി ഇപ്പോള്‍ ആവശ്യമില്ലെന്നും പി.എസ്.സിയെ അറിയിച്ചു. സത്യവാങ്മൂലത്തിനൊപ്പം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി.


ഇതിനിടെ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്കുകാരനായിട്ടും തനിക്ക് നിയമന ഉത്തരവ് ലഭിക്കാതയതിനെ തുടര്‍ന്ന് അനില്‍രാജ് പി.എസ്.സി ഓഫീസിലെത്തി അന്വേഷിച്ചു. ഇതോടെയാണ് വ്യാജസത്യവാങ്മൂലത്തെ കുറിച്ച് അറിയുന്നത്. ഇതേത്തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.
Loading...

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അടുത്തബന്ധുവും അയല്‍ക്കാരനുമായ അഖിലിനെ കസ്റ്റഡിയില്‍ എടുത്തത്. ആദ്യം നിഷേധിച്ചെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിനൊടുവില്‍ അഖില്‍ കുറ്റം സമ്മതിച്ചു. അനിരാജിന് മെച്ചപ്പെട്ട ജോലി ലഭിക്കുന്നതിലുള്ള അസൂയയെ തുടര്‍ന്നാണ് വ്യാജസത്യവാങ്മൂലം നല്‍കിയതെന്ന് ഇദ്ദേഹം പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

First published: October 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626