• HOME
  • »
  • NEWS
  • »
  • crime
  • »
  • ലൈംഗിക പീഡനകേസില്‍ കൃത്യവിലോപം നടത്തിയ CIയെ രണ്ടു വർഷത്തേക്ക് തരംതാഴ്ത്തിയ നടപടി ഒരു വർഷമായി കുറച്ചു

ലൈംഗിക പീഡനകേസില്‍ കൃത്യവിലോപം നടത്തിയ CIയെ രണ്ടു വർഷത്തേക്ക് തരംതാഴ്ത്തിയ നടപടി ഒരു വർഷമായി കുറച്ചു

ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തില്‍ സിഐ കൃത്യവിലോപം നടത്തിയെന്ന് കണ്ടെത്തിയിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: ലൈംഗിക പീ‍ഡനക്കേസിൽ കൃത്യവിലോപം കാണിച്ച സിഐയെ രണ്ടു വർ‌ഷത്തേക്ക് തരംതാഴ്ചത്തിയ നടപടി ഒരു വർഷമാക്കി കുറച്ച് സർക്കാർ ഉത്തരവ്. ചെങ്ങന്നൂർ സിഐ എം ദിലീപ് ഖാനെതിരായ നടപടിയാണ് വെട്ടിക്കുറിച്ചത്. ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തില്‍ ദിലീപ് ഖാൻ കൃത്യവിലോപം നടത്തിയെന്ന് കണ്ടെത്തിയിരുന്നു.

    പെൺകുട്ടിയെ മുഹമ്മദ് റാഫി എന്നയാൾ‌ ഫോണിലൂടെ വശീകരിച്ച് കോയമ്പത്തൂരിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയും പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്വർണവും പണവും കവർന്നാതായിരുന്നു പരാതി. ഇതിൽ വെൺ‌മണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസ് ഗുരുതര സ്വഭാവമുള്ളതിനാൽ ദിലീപ് ഖാൻ അന്വേഷണം ഏറ്റെടുത്തിരുന്നു.

    Also Read-ആറുവയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് പത്തുവര്‍ഷം കഠിനതടവ്

    എന്നാൽ ഇരയുടെ മൊഴി ചട്ടവിരുദ്ധമായി വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ അഭാവത്തില്‍‌ രേഖപ്പെടുത്തുകയും കേസിന്റെ നിർണായക രേഖകളും തെളിവുകളും ശേഖരിക്കാതെും കേസിൽ അലംഭാവം കാണിക്കുകയായിരുന്നു.

    Also Read-Murder | ബിരിയാണിയെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

    കേസില്‍ പെൺകുട്ടിയുടെ മൊഴിയെടുത്തത് വനിതാ പൊലീസ് ഉദ്യോഗസ്ഥരാണെന്നും കേസിൽ പ്രതിയെ തന്റെ അപേക്ഷ പ്രകാരം കസ്റ്റഡിയിൽ വിട്ടുകിട്ടിയിരുന്നതായും തെളിവ് ശേഖരണത്തിനായി കോയമ്പത്തൂരില്‍ പോയിരുന്നെന്നും ദിലീപ് ഖാൻ വിശദീകരണം നൽകിയിരുന്നു. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു വർ‌ഷത്തേക്കുള്ള നടപടി ഒരു വർഷമായി കുറച്ചത്.
    Published by:Jayesh Krishnan
    First published: