തിരുവനന്തപുരം: കൈക്കൂലി (Bribe) വാങ്ങുന്നതിനിടെ തിരുവനന്തപുരത്ത് (Thiruvananthapuram) പിആർഡി (PRD) ഉദ്യോഗസ്ഥനെ വിജിലൻസ് (Vigilance) പിടികൂടി. ഓഡിയോ- വിഡിയോ ഓഫീസറായ (Audio-Video Officer) ജി.വിനോദ് കുമാറിനെ (G Vinod Kumar)യാണ് പിടികൂടിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്ത് കാറിൽവച്ച് 25,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്നു വിജിലൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
സർക്കാരിനുവേണ്ടി ഓഡിയോ- വിഡിയോ പ്രോഗ്രാമുകൾ നിർമിച്ചു നൽകുന്ന സ്വകാര്യ സ്ഥാപനത്തിന് വിവിധ പ്രോഗ്രാമുകൾ നിർമിച്ചു നൽകിയ വകയിൽ 21 ലക്ഷം രൂപയുടെ ബിൽ നൽകാനുണ്ടായിരുന്നു. സ്ഥാപന ഉടമയായ രതീഷ് പലതവണ വിനോദ് കുമാറിനെ സമീപിച്ചെങ്കിലും ബിൽ മാറി നൽകിയില്ല.
നൽകേണ്ട തുകയുടെ 15 % തുകയായ 3.75 ലക്ഷംരൂപ നൽകിയാൽ ബിൽ മാറാമെന്ന് വിനോദ് കുമാർ അറിച്ചു. തുടർന്ന്, രതീഷ് വിജിലൻസിനെ സമീപിക്കുകയായിരുന്നു. ആദ്യഗഡുവായ 25,000രൂപ കൈമാറുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
ലക്ഷങ്ങളുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരൻ അറസ്റ്റിൽ; 29.5 ലക്ഷം രൂപ പിടിച്ചെടുത്തുപാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിവറേജസ് മദ്യവിൽപ്പന (bevco) കേന്ദ്രത്തിലെ കളക്ഷൻ തുകയുമായി മുങ്ങിയ ജീവനക്കാരനെ പൊലീസ് (Kerala police) അറസ്റ്റ് ചെയ്തു. ആലത്തൂർ സ്വദേശി ഗിരീഷിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പണവുമായി മുങ്ങിയ ഇയാളെ കഴിഞ്ഞ ദിവസം ആലത്തൂരിൽ വെച്ച് പിടികൂടുകയായിരുന്നു. ഒക്ടോബർ 25നാണ് കാഞ്ഞിരത്ത് പ്രവർത്തിയ്ക്കുന്ന മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരൻ ഗിരീഷാണ് നാലു ദിവസത്തെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായി മുങ്ങിയത്.
തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ ഇയാൾ നാട്ടിലെത്തിയതോടെ പൊലീസ് അറസ്റ്റ ചെയ്യുകയായിരുന്നു. പ്രതിയിൽ നിന്നും ഇരുപത്തിയൊമ്പതര ലക്ഷം രൂപയും കണ്ടെടുത്തതായി മണ്ണാർക്കാട് ഡിവൈഎസ്പി അറിയിച്ചു. ഒക്ടോബർ 21 മുതൽ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷൻ തുകയായ 31, 25, 240 രൂപയുമായാണ് ഇയാൾ കടന്നുകളഞ്ഞത്. കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാലാണ് പണം അടക്കാതിരുന്നത്. ഈ പണം ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ കൊടുത്തു വിട്ടപ്പോഴാണ് പണവുമായി മുങ്ങിയത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഇയാൾ തമിഴ്നാട്ടിലേക്ക് മുങ്ങി. സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് അയച്ച ശേഷമാണ് മുങ്ങിയത്. ഇയാൾ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ടു വർഷത്തിലേറെയായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനാണ് ഗിരീഷ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.